CrimeNEWS

വനിതാ പോലീസ് സ്റ്റേഷനിൽ വിളിച്ചു പോലീസുകാരെ അസഭ്യം വിളിക്കുന്നത് പതിവാക്കിയ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം : വനിതാ പോലീസ് സ്റ്റേഷനിൽ ഫോണിൽ വിളിച്ചു വനിതാ പോലീസുകാരെ അസഭ്യം വിളിക്കുന്നത് പതിവാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തുമ്പ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന ജോസ് (33) നെ യാണ് കന്റോണ്മെന്റ് വനിതാ പോലീസ് ടീം അറസ്റ്റ് ചെയ്തത്.

 

സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ വിളിച്ചു വനിതാ പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിന് ഇയാളെ പലപ്രാവശ്യം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. വനിതാ എസ് ഐ. ആശ ചന്ദ്രന്റെ നേതൃത്യ ത്തിലുള്ള പോലീസ് സംഘ മാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു

Back to top button
error: