NEWS

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ നാലു പേര്‍ അറസ്റ്റില്‍ 

മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടുപോയി പൂക്കോട്ടൂര്‍ അറവങ്കരയില്‍വച്ചു കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന കേസില്‍ നാലു പേര്‍ അറസ്റ്റില്‍.
പൂക്കോട്ടൂര്‍ പള്ളിപ്പടി സ്വദേശി കോതടി മജീദ്(52), പൂക്കോട്ടൂര്‍ സ്വദേശി തൊട്ടിപ്പാറമ്മല്‍ കൃഷ്ണന്‍(54), പൂക്കോട്ടൂര്‍ ചോലമുക്ക് സ്വദേശി കറുത്തേടത്ത് കെ പി അഷറഫ്(42), പൂക്കോട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി കതിരവന്‍ എന്ന മാധവന്‍(35) എന്നിവരെയാണ് മലപ്പുറം ഡിവൈഎസ്പി അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Back to top button
error: