NEWS

ഓണം ബംബറിന് പിന്നാലെ പൂജ ബമ്ബറിന്റെയും സമ്മാനത്തുക ഉയര്‍ത്തി ലോട്ടറി വകുപ്പ്

തിരുവനന്തപുരം :ഓണം ബമ്ബര്‍ ഭാഗ്യക്കുറി ഹിറ്റായതിന് പിന്നാലെ പൂജ ബമ്ബറിന്റെയും സമ്മാനത്തുക ഉയര്‍ത്തി ലോട്ടറി വകുപ്പ്.

അഞ്ച് കോടിയില്‍ നിന്നും 10 കോടി രൂപയായാണ് സമ്മാനത്തുക ഉയര്‍ത്തിയത്. ഓണം ബമ്ബര്‍ നറുക്കെടുപ്പ് ചടങ്ങില്‍ പൂജാ ബമ്ബറിന്റെ പ്രകാശനം നടന്നിരുന്നു. പൂജ ബമ്ബറിന്റെ വില്‍പ്പന ഇന്നു മുതല്‍ ആരംഭിച്ചിട്ടുണ്ട്.

 

 

സമ്മനത്തുക 25 കോടിയായി ഉയര്‍ത്തിക്കൊണ്ടുള്ള ഓണം ബമ്ബറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് പൂജ ബമ്ബറിന്റെ സമ്മാനത്തുകയും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. മറ്റ് ബമ്ബറുകളുടെയും സമ്മാനത്തുക വര്‍ധിപ്പിക്കുമെന്നാണ് സൂചന.

Back to top button
error: