NEWSWorld

ചായ ശീലമാക്കിയവർ ശ്രദ്ധിക്കുക, അധികമായാൽ അമൃതും വിഷം. ചായ കുടി കൂടുതലായാൽ ശരീരത്തിന് എന്തൊക്കെ ദോഷങ്ങൾ സംഭവിക്കും എന്നറിയുക

പലർക്കും ചായ ഒരു ദൗർബല്യമാണ്. ചായ കുടിച്ച് ദിവസം തുടങ്ങുന്നവർ എണ്ണമറ്റവരാണ്. എന്നാൽ അമിതമായി ചായ കുടിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എങ്കിലും, ദിവസവും പല തവണ ചായ കുടിക്കുന്നവരും കുറവല്ല എന്നത് സത്യമാണ്. ഒരു ദിവസം എത്ര തവണ ചായ കുടിക്കാം എന്ന സംശയം പലർക്കുമുണ്ട്.

വിദഗ്ധർ പറയുന്നത്:

ഒരു ദിവസം മൂന്ന് മുതൽ നാല് കപ്പ് ചായ വരെ കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ മാരകമായ രീതിയിൽ ബാധിക്കുമെന്ന് പ്രമുഖ ഡയറ്റീഷ്യൻ കാമിനി കുമാരി പറയുന്നു. യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് മെഡിക്കൽ സെന്റർ പ്രസിദ്ധീകരിച്ച റിപ്പോർട് പ്രകാരം ദിവസവും നാല് കപ്പ് ചായ കുടിക്കുന്നത് ശരീരത്തിൽ പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും. ചായയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ഉറക്കമില്ലായ്മ, തലകറക്കം, നെഞ്ചിരിച്ചിൽ തുടങ്ങിയ പല പ്രശ്‌നങ്ങൾക്കും കാരണമാകും. ഇക്കാരണത്താൽ, അധികം ചായ കുടിക്കരുതെന്ന് വിദഗ്ധർ ഓർമപ്പെടുത്തുന്നു.

ഒരു ദിവസം എത്ര കപ്പ് ചായ കുടിക്കാം?

ഒരു ദിവസം ഒന്ന് മുതൽ രണ്ട് കപ്പ് വരെ ചായ കുടിക്കാമെന്ന് വിദഗ്ധർ പറയുന്നു. എന്നിരുന്നാലും, തൊണ്ടവേദന, ജലദോഷം തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കിൽ, നിങ്ങൾക്ക് ഒരു ദിവസം രണ്ട് മുതൽ മൂന്ന് കപ്പ് വരെ ഹെർബൽ ടീ കുടിക്കാം.

അമിതമായ ചായ കുടിച്ചാൽ ഉണ്ടാകുന്ന ദോഷങ്ങൾ

1. ശരീരത്തിൽ നിർജലീകരണ പ്രശ്നം ഉണ്ടാകുന്നു.
2. അമിതമായി ചായ കുടിക്കുന്നത് എല്ലുകളെ തളർത്തുന്നു.
3. ചായയിൽ അടങ്ങിയിരിക്കുന്ന മൂലകം ശരീരത്തിലെ ഇരുമ്പിന്റെ കുറവ് വർധിപ്പിക്കുന്നു

ചായപ്രേമികള്‍ സൂക്ഷിക്കുക, കാന്‍സര്‍ വരെ സംഭവിക്കാം

മലയാളികളില്‍ ഭൂരിഭാഗവും ചായ പ്രേമികളാണ്. ഒരു ദിവസം തന്നെ ഒന്നില്‍ കൂടുതല്‍ ചായകുടിക്കുന്നവരും നിരവധിയാണ്. എന്നാല്‍ ദിവസവും ചായകുടിക്കുന്നതുകൊണ്ടുള്ള ദോഷങ്ങളെപ്പറ്റി പലര്‍ക്കും അറിയില്ല. തേയിലയില്‍ അടങ്ങിയിരിക്കുന്ന കഫീനാണ് ഏറ്റവും ദോഷകരമായ വസ്തു. അതുകൊണ്ട് ചായ കുടിക്കുന്നത് നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.

ഉറക്കമില്ലായ്മ

തേയിലയിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ ഉറക്കം നഷ്ടപ്പെടുത്തും. ഇക്കാരണത്താലാണ് ഉറങ്ങുന്നതിന് മുമ്പ് ചായ, കാപ്പി തുടങ്ങിയ പാനീയങ്ങള്‍ കുടിക്കരുതെന്ന് പറയുന്നത്. ചെറിയ തോതില്‍ വയറിളക്കം ഉണ്ടാവാന്‍ കഫീനിന്റെ അമിതോപയോഗം കാരണമായേക്കാം.

മലബന്ധം

തേയിലയിലടങ്ങിയിരിക്കുന്ന തിയോഫിലിന്‍ എന്ന രാസവസ്തുവിന് ശരീരത്തെ നിര്‍ജ്ജലീകരിക്കാന്‍ സാധിക്കും. ഇത് മലബന്ധം ഉണ്ടാവുന്നതിന് കാരണമാകുന്നു.

ശാരീരികാസ്വസ്ഥതയും ഉത്കണ്ഠയും

ചായപ്പൊടിയിലടങ്ങിയിരിക്കുന്ന പ്രധാനമൂലകമാണ് കഫീന്‍. മൂഡ് എന്‍ഹാന്‍സിങ്ങ് ഡ്രഗ് എന്നറിയപ്പെടുന്ന കഫീന്‍ താത്കാലികമായ ഉണര്‍വ്വ് തരുന്നതിന് സഹായിക്കും. ഇത് കൂടുതലായി ഉപയോഗിക്കുന്നത് ഉത്കണ്ഠയും ആകാംക്ഷയും വര്‍ദ്ധിക്കുന്നതിന് കാരണമാകും.

ഗര്‍ഭഛിദ്രത്തിനും സാധ്യത

ചായയിലെ കഫീന്‍ തന്നെയാണ് ഇവിടെയും വില്ലന്‍. ഇത് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ മുരടിപ്പിക്കും. ഇതിനാലാണ് ഗര്‍ഭിണികളായ സ്ത്രീകള്‍ ചായയുടെ ഉപയോഗം കുറക്കണമെന്ന് പറയുന്നത്.

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍

അമിതമായി ചായ കുടിക്കുന്നതിന്റെ ഏറ്റവും വലിയ പാര്‍ശ്വഫലം പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ആണെന്ന് പറയാം. പുരുഷന്മാരില്‍ മദ്യം കഴിക്കുന്നിടത്താളം തന്നെ ഗുരുതരമാണ് ചായ എന്ന് ഗവേഷകര്‍ പറയുന്നു.

കാര്‍ഡിയോ വസ്‌കുലാര്‍ തകരാറുകള്‍

കാര്‍ഡിയോ വസ്‌കുലാര്‍ സംവിധാനങ്ങള്‍ക്ക് ഭീഷണിയാണ് തേയില. ഹൃദയസംബന്ധമായ തകരാറുകള്‍ നേരിടുന്നവര്‍ ചായ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.

Back to top button
error: