NEWSWorld

എന്‍ജിനീയര്‍ക്ക് വെറുതെ കിട്ടിയത് രണ്ടു കോടി: അബദ്ധം പറ്റിയതെന്ന് ഗൂഗിള്‍

വാഷിങ്ടണ്‍: അമേരിക്കയിലെ എന്‍ജീനിയര്‍ക്ക് ഗൂഗിളില്‍ നിന്ന് വെറുതെ കിട്ടിയത് 2,50,000 ഡോളര്‍. അമേരിക്കയിലെ യുഗ ലാബ്സിലെ സ്റ്റാഫ് സെക്യൂരിറ്റി എന്‍ജീനിയറായ സാം ക്യൂറിക്കാണ് രണ്ടു കോടിയോളം രൂപ ലഭിച്ചത്. വിവരം ട്വിറ്ററിലൂടെയാണ് ക്യൂറി പങ്കുവെച്ചത്. ഗൂഗിളിനെ ബന്ധപ്പെടാന്‍ എന്തെങ്കിലും വഴിയുണ്ടോയെന്നും നിങ്ങള്‍ക്ക് ഈ പണം തിരിച്ചു വേണ്ടെങ്കില്‍ സാരമില്ല എന്നും ക്യൂറി ട്വിറ്ററില്‍ കുറിച്ചു.

ഇതോടെ തങ്ങള്‍ക്ക് അബദ്ധം പറ്റിയതാണെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ഇക്കാര്യം അറിയിച്ചയാളെ അഭിനന്ദിക്കുന്നെന്നും പണം തിരിച്ചെടുക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അമേരിക്കന്‍ മാധ്യമം എന്‍.പി.ആറിന് നല്‍കിയ പ്രസ്താവനയില്‍ ഗൂഗിള്‍ പറഞ്ഞു.

തനിക്ക് വേണമെങ്കില്‍ പണം ഉപയോഗിക്കാമായിരുന്നെന്നും, എന്തായാലും ഗൂഗിള്‍ അത് തിരിച്ചു എടുക്കും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് കാത്തിരുന്നതെന്നും ക്യൂറി പറഞ്ഞു.

താന്‍ ഒരു ഹാക്കറും ബിഗ് ബൗണ്ടി ഹണ്ടറുമാണെന്ന് ട്വിറ്ററില്‍ ക്യൂറി വ്യക്തമുക്കുന്നു. സോഫ്ട്‌വെയറുകളിലെ തകരാറുകള്‍ കണ്ടെത്തി പുറത്തു കൊണ്ടുവരുന്നതിനാണ് ബിഗ് ബൗണ്ടി ഹണ്ടിങ് എന്ന് പറയുന്നത്. ഇതിനു കമ്പനികള്‍ വലിയ പ്രതിഫലം കൊടുക്കാറുണ്ട്.

 

Back to top button
error: