KeralaNEWS

ഗുരുവായൂരപ്പന്റെ അന്നദാനഫണ്ടിലേക്ക് അംബാനിയുടെ 1.51 കോടി

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഇളയ മകന്‍ ആനന്ദിന്റെ പ്രതിശ്രുത വധു രാധികാ മര്‍ച്ചന്റ്, റിലയന്‍സ് ഡയറക്ടര്‍ മനോജ് മോദി എന്നിവര്‍ക്കൊപ്പം ഇന്ന് വൈകിട്ട് അഞ്ച് മണിക്കായിരുന്നു സന്ദര്‍ശനം. 20 മിനിട്ടോളം ക്ഷേത്രത്തില്‍ ചെലവഴിച്ചു.

”കുറച്ചു കാലമായി ഇവിടെ വന്നിട്ട് ഇപ്പോള്‍ വരാനായി. വളരെ സന്തോഷം. സ്വീകരണത്തിന് നന്ദി” മുകേഷ് അംബാനി പറഞ്ഞു. തുടര്‍ന്ന് ക്ഷേത്രത്തിലെത്തി. നമസ്‌ക്കാര മണ്ഡപ സമീപത്തെ വിളക്കില്‍ നെയ്യര്‍പ്പിച്ചു. ക്ഷേത്ര കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ മുകേഷ് അംബാനി കാണിക്കയായി 1.51 കോടിയുടെ ചെക്ക് അന്നദാനഫണ്ടിലേക്ക് നല്‍കി. ഗുരുവായൂര്‍ ദേവസ്വം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു. ഗുരുവായൂരില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങാനുള്ള പദ്ധതിക്ക് സഹായം അഭ്യര്‍ത്ഥിച്ച് ദേവസ്വം ചെയര്‍മാന്‍ നല്‍കിയ നിവേദനത്തിനുള്ള മറുപടിയായി ആയിരുന്നു പ്രതികരണം.

 

 

Back to top button
error: