LocalNEWS

കോട്ടയത്ത് വീട്ടമ്മയെ വീടിനുള്ളില്‍ കയറി തെരുവുനായ കടിച്ചു

കോട്ടയം: പാമ്പാടി നൊങ്ങലില്‍ വീട്ടമ്മയടക്കം അഞ്ചുപേരെ തെരുവുനായ കടിച്ചു. ആക്രമിക്കാനെത്തിയ നായയെ കണ്ട് ഓടി വീടിനുള്ളിലേക്ക് കയറിയ വീട്ടമ്മയെ വീടിനുള്ളില്‍ കടന്നാണ് കടിച്ചത്. അയല്‍വാസികളായ നാലു പേരെക്കൂടി കടിച്ച നായ പിന്നീട് ചത്തു. പേവിഷബാധ സംശയിക്കുന്നതിനാല്‍ കടിയേറ്റര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികല്‍സ തേടി.

പത്തനംതിട്ട ഏഴംകുളത്ത് വാക്‌സിനെക്കുന്നതിനിടെ ലൈവ് സ്റ്റോക് ഇന്‍സ്‌പെക്ടറെ തെരുവുനായ കടിച്ചു. മലപ്പുറം പൊന്നാനി മാറഞ്ചേരിയില്‍ തെരുവുനായ ബൈക്കിന് കുറുകെ ചാടിയുണ്ടായ അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. തൃത്താലയിലും നായ കുറുകെ ചാടി ഇരുചക്രവാഹനം മറിഞ്ഞ് കോളജ് വിദ്യാര്‍ഥിനിക്ക് പരുക്കേറ്റു.

 

Back to top button
error: