NEWS

ഓണം ബംബർ:സമ്മാനം ലഭിക്കുന്നവരും കമ്മീഷന്‍ ലഭിക്കുന്നവരും നല്‍കുന്ന ആദായനികുതി മാത്രം 12 കോടി രൂപ !!!

1961 ലെ ആദായ നികുതി നിയമത്തിലെ 194 B വകുപ്പ് പ്രകാരം പതിനായിരം രൂപയ്ക്ക് മുകളിലുള്ള സമ്മാനം ലോട്ടറിയില്‍ നിന്ന് ലഭിച്ചാല്‍ ആ തുകയ്ക്ക് നികുതി ഈടാക്കിയ ശേഷം മാത്രമെ പണം വിതരണം ചെയ്യാന്‍ സാധിക്കുകയുള്ളൂ. 10,000 രൂപയ്ക്ക് മുകളില്‍ സമ്മാനം വാങ്ങുമ്ബോള്‍ ലോട്ടറി വകുപ്പ് 30 ശതമാനം ആദായ നികുതി ഈടാക്കും. സമ്മാനം നല്‍കുന്ന സ്രോതസ്സില്‍ നിന്ന് ( കേരളാ ഭാഗ്യക്കുറിയുടെ കാര്യത്തില്‍ ലോട്ടറി വകുപ്പ്)നികുതി (ടിഡിഎസ്) ഈടാക്കിയ ശേഷം മാത്രമേ സമ്മാനം ലഭിച്ചയാളിന് സമ്മാന തുക നല്‍കാന്‍ നിയമം അനുവദിക്കുന്നുള്ളൂ.

ഇനി സമ്മാനമായി ലഭിക്കുന്ന തുക 50 ലക്ഷത്തിന് മുകളിലാണെങ്കില്‍ ആദായനികുതിക്ക് മേല്‍ വീണ്ടും സര്‍ചാര്‍ജും സെസും നല്‍കേണ്ടി വരും. സമ്മാനം ലഭിച്ച വ്യക്തിയുടെ അല്ലെങ്കില്‍ വ്യക്തികളുടെ നികുതി സ്ലാബിന് അനുസൃതമായിരിക്കും സര്‍ചാര്‍ജ്, സെസ് എന്നിവ ഈടാക്കുക. ഈ സര്‍ചാര്‍ജും സെസും സമ്മാന ജേതാക്കളില്‍ നിന്നാണ് ആദായ നികുതി വകുപ്പ് ഈടാക്കുക.

ഇത്തവണ ഓണം ബംപര്‍ സമ്മാനം ഒന്നാം സമ്മാനം 25 കോടി രൂപയാണ്. അതിലെ ഓണം ബമ്ബറിനുള്ള ഏജന്റ് കമ്മീഷനായ പത്ത് ശതമാനം, അതായത് രണ്ടര കോടി രൂപ ഏജന്റ് കമ്മീഷന്‍ കിഴിച്ച്‌ ഇരുപത്തിരണ്ടര കോടി രൂപയാകും സമ്മാനത്തുക. ഇതിലെ ആദായനികുതി 30 ശതമാനം ഈടാക്കി അടച്ച ശേഷം ബാക്കി 15 കോടി 75 ലക്ഷം രൂപയാകും ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് അല്ലെങ്കില്‍ വ്യക്തികള്‍ക്ക് ലഭിക്കുക. ഈ തുകയില്‍ നിന്നും ആദായനികുതി സര്‍ചാര്‍ജ് , സെസ് എന്നിവ അവരുടെ നികുതി സ്ലാബ് അടിസ്ഥാനമാക്കി വീണ്ടും അടയ്ക്കേണ്ടി വരും.

ഏജന്റ് കമ്മീഷന് മേലുള്ള ആദായനികുതി ഏജന്റില്‍ നിന്നുമാണ് ഈടാക്കുക. 50 ലക്ഷത്തിന് മുകളിലുള്ളണ്ടെങ്കില്‍ ഏജന്റും സര്‍ചാര്‍ജ്, സെസ് എന്നിവ നിയമം അനുസരിച്ച്‌ തന്നെ നല്‍കേണ്ടി വരും.

ഇത്തവണത്തെ ഓണം ബംപര്‍ തുക ഒന്നാം സമ്മാനത്തുകയിലെ വന്‍ വര്‍ദ്ധനവ് ഉള്ളതിനാലും മറ്റ് സമ്മാനത്തുകളിലെ വര്‍ദ്ധനവും കാരണം ആദ്യത്തെ നാല് സമ്മാനങ്ങളും ഒന്നാം സമ്മാനത്തിലെ കണ്‍സൊലേഷന്‍ സമ്മാനങ്ങളും മാത്രം ഏകദേശം 41 കോടി 35 ലക്ഷം രൂപ വരും. ഇതില്‍ സമ്മാനം ലഭിക്കുന്നവരും കമ്മീഷന്‍ ലഭിക്കുന്നവരും നല്‍കുന്ന ആദായനികുതി മാത്രം 12 കോടി രൂപയ്ക്ക് അടുത്തു വരും.

 

 

ഇതില്‍ സര്‍ചാര്‍ജ്, സെസ് എന്നിവ കൂടി ഈടാക്കുന്നതോടെ ആദായ നികുതി വകുപ്പിന് ഓണം ബമ്ബറില്‍ നിന്ന് തന്നെ നല്ലൊരു തുക വരുമാനമായി ലഭിക്കും.

Back to top button
error: