KeralaNEWS

ഒരു കാലില്‍ കടിച്ചാല്‍ അടുത്ത കാല്‍ കൂടി കാണിച്ചു കൊടുക്കണോ?

കൊച്ചി: തെരുവുനായകള്‍ ഉള്‍പ്പടെയുള്ള മൃഗങ്ങളെ ഉപദ്രവിക്കുന്നതും വിഷം കുത്തിവച്ചോ മറ്റേതെങ്കിലും രീതിയിലോ കൊല്ലുന്നതും തടവും പിഴയും ലഭിക്കുന്ന കുറ്റമാണെന്ന മുന്നറിയിപ്പുമായി പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇതിന് പിന്നാലെ പോസ്റ്റിനെതിരെ കമന്റുമായി നിരവധി പേര്‍ രംഗത്തെത്തി.

സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ചിലയിടങ്ങളില്‍ പട്ടികളെ കൊല്ലുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. അതിന് പിന്നാലെയാണ് പോലീസിന്റെ മീഡിയ സെന്റര്‍ ഇത്തരത്തില്‍ ഒരു പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.

”പശു, പോത്ത്, ആട് പന്നി ഇവ മൃഗത്തില്‍ വരൂല്ലേ., അപ്പോ പട്ടി കടിക്കാന്‍ വന്നാല്‍ എന്ത് ചെയ്യണം?, ഇതുപോലത്തെ കോടതിയും, നിയമവുമുള്ള ഈ നാട് ഒരിക്കലും നന്നാവാന്‍ പോകുന്നില്ല പറ്റുന്നവര്‍ എല്ലാം എത്രയും പെട്ടെന്ന് നാടുവിട്ടോ?, പക്ഷി പനി വന്നാല്‍ ഉള്ള കോഴിയേം താറാവിനെയും പന്നി പനി വന്നാല്‍ ഉള്ള പന്നിയേയു പിടിച്ചു കൊല്ലും, പട്ടിക്കു മാത്രം വലിയ നിയമം, ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കേണ്ടവര്‍ പട്ടികള്‍ക്ക് സംരക്ഷണം ഒരുക്കുന്നു, ഈ നിയമം കൊണ്ടുവന്നവനെ ആദ്യം പട്ടിയെ കൊണ്ട് കടിപ്പിക്കണം അപ്പോഴേ അതിന്റെ സുഖം മനസിലാവുകയുള്ളു”- എന്നിങ്ങനെ നീളുന്നു കമന്റുകള്‍.

 

Back to top button
error: