LocalNEWS

തലശ്ശേരിയിലും കൊയിലാണ്ടിയിലും ലോറി അപകടം, രണ്ട് ജീവനുകൾ പൊലിഞ്ഞു

നിരത്തുകൾ ചോരക്കളങ്ങളായി മാറുകയാണ്. പ്രതിദിനം എണ്ണമറ്റ ജീവനുകളാണ് വാഹനാപകടങ്ങിൽ പെട്ട് പെരുവഴികളിൽ പൊലിഞ്ഞു പോകുന്നത്. തലശ്ശേരിയിലും  കൊയിലാണ്ടിയിലും നടന്ന വാഹനാപകടങ്ങളിൽ രണ്ടു പേരാണ് ഇന്ന് ദാരുണമായി മരണപ്പെട്ടത്. കൊയിലാണ്ടിയിൽ ലോറി തട്ടി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മൂടാടി കളരി വളപ്പിൽ മുഫീദാണ് (21) മരിച്ചത്. ദേശീയപാതയിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷന് വടക്ക് ഭാഗത്ത് വെച്ച് വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. യുവാവ് സഞ്ചരിച്ച ബൈക്കിന് മുന്നിൽ മറ്റൊരു വാഹനം പെട്ടെന്ന് നിർത്തിയ പ്പോൾ ബൈക്കും പെട്ടെന്ന് നിർത്തേണ്ടി വന്നു. ഈ സമയത്ത് റോഡിലേക്ക് തെറിച്ചു വീഴുകയും പിന്നിൽ നിന്ന് വന്ന ലോറി ഇടിക്കുകയുമായിരുന്നു. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആസ്പത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച മുഫീദിന്റെ പിതാവ്: റഫീഖ്. മാതാവ് : ജസീല. സഹോദരങ്ങൾ: അഫീഫ്, ആഷിഫ്

തലശ്ശേരി: സൈദാർപള്ളിക്ക് സമീപം ലോറി തട്ടി പൊന്ന്യം പാലത്ത് താമസിക്കുന്ന പടിക്കൽ നാസർ (60)   മരണപ്പെട്ടു.
ഗുരുതരവസ്ഥയിൽ കണ്ണുർ മിംസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതനായ  മായിൻ്റെയും പടിക്കൽ റാബിയയുടെയും മകനാണ്  . പൊന്ന്യം പുഴക്കൽ തയ്യിൽ റംല ഭാര്യയാണ്.
മക്കൾ: നിസാമുദ്ദീൻ (ദുബൈ) നിഷാ ബി, നൗഫൽ. മരുമകൻ: മുസമ്മിൽ (ദുബൈ).

Back to top button
error: