NEWS

ശബരി വിമാനത്താവളം; മണ്ണ് പരിശോധന തുടങ്ങി

എരുമേലി :വിമാനത്താവള പദ്ധതിക്ക് ഉണര്‍വ് പകര്‍ന്ന് എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ റണ്‍വേ ബല പരിശോധനയുടെ ആദ്യഘട്ടമായുള്ള മണ്ണ് പരിശോധന തുടങ്ങി.
മണ്ണ് പരിശോധന അനുമതി തേടി കളക്ടര്‍ ഡോ.പി.കെ.ജയശ്രീ നല്‍കിയ കത്തിന് ചെറുവള്ളി എസ്റ്റേറ്റ് കൈവശക്കാരായ ബിലീവേഴ്സ് ചര്‍ച്ച്‌ അനുകൂല മറുപടി നല്‍കിയതിനെത്തുടര്‍ന്നാണിത്.
മൂന്നു കിലോമീറ്റര്‍ ദൂരം വരുന്ന റണ്‍വേ ഭാഗത്ത് എട്ട് സ്ഥലങ്ങളില്‍ പത്തുമുതല്‍ 20 മീറ്റര്‍ താഴ്ചയില്‍ കുഴികളെടുത്താണ് പരിശോധന. ഒന്നര മീറ്റര്‍ വിസ്താരത്തില്‍ ആറ് കുഴികളെടുത്ത് ലഭിക്കുന്ന മണ്ണും പാറയും ശേഖരിച്ച്‌ മുംബെയിലേക്ക് അയയ്ക്കും. മൂന്നാഴ്ചക്കുള്ളില്‍ പരിശോധനാ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ.

അനുകൂല ഘടകങ്ങള്‍ 

ഉയര്‍ന്ന പ്രദേശമായതിനാല്‍ വെള്ളപ്പൊക്ക ഭീഷണിയില്ല.

റബര്‍തോട്ടമായതിനാല്‍ പരിസ്ഥിതി പ്രശ്നവുമില്ല.

ശബരിമലയിലേക്ക് 48 കിലോമീറ്റര്‍ ദൂരം മാത്രം.

സമീപം 2 ദേശീയ പാതകളും 5 സംസ്ഥാന പാതകളും.

 

 

എരുമേലി, പൊൻകുന്നം, മണിമല,ചുങ്കപ്പാറ റാന്നി ടൗണുകളുടെ സാമീപ്യം.

Back to top button
error: