KeralaLIFEMovieNEWS

ഭാരത സർക്കസ് ” ടൈറ്റിൽ പോസ്റ്റർ

 

ഷൈൻ ടോം ചാക്കോ,ബിനു പപ്പു,സംവിധായകൻ
എം എ നിഷാദ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി
ബെസ്റ്റ് വേ എന്റർടൈയ്ൻമെന്റിന്റെ
ബാനറിൽ അനൂജ് ഷാജി
നിർമ്മിച്ച് സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ” ഭാരത് സർക്കസ് ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.
ചലച്ചിത്ര പ്രവർത്തകരും സുഹൃത്തുക്കളും , സമൂഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നവരും ഒപ്പം ഏറ്റവും പ്രിയപ്പെട്ട പ്രേക്ഷകരും ചേർന്ന് തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ റിലീസ്‌ ചെയ്തത്. ഇത്തരത്തിൽ ഒരു ടൈറ്റിൽ റിലീസ്‌ ആദ്യമായിട്ടാണ്.

സുധീർ കരമന,ജാഫർ ഇടുക്കി,പ്രജോദ് കലാഭവൻ,സുനിൽ സുഖദ,ജയകൃഷ്ണൻ ,
പാഷാണം ഷാജി,ആരാധ്യ ആൻ,മേഘാ തോമസ്സ്,
ആഭിജ,ദിവ്യാ നായർ,മീരാ നായർ,സരിത കുക്ക,
അനു നായർ,ജോളി ചിറയത്ത്,ലാലി പി എം തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
മുഹാദ് വെമ്പായം രചന
നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു കുര്യൻ നിർവ്വഹിക്കുന്നു.
സംഗീതം-ബിജിബാൽ,
എഡിറ്റർ-വി സാജൻ,
പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ,കോ ഡയറക്ടർ-പ്രകാശ് കെ മധു,കല-പ്രദീപ്, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-അരുൺ മനോഹർ, സ്റ്റിൽസ്‌-നിദാദ് കെ എൻ,പരസ്യകല-ലിയോൺസ് ലിയോഫിൽ,
സൗണ്ട്-ദാൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കാരന്തൂർ.

തൃശൂർ,ചാലക്കുടി,ആതിരപ്പളളി എന്നിവിടങ്ങളിലായി ഭാരത സർക്കസിന്റെ ചിത്രീകരണം പൂർത്തിയായി.
പി ആർ ഒ-എ എസ് ദിനേശ്

Back to top button
error: