NEWS

സാഫ് അണ്ടര്‍ 17 ടൂര്‍ണമെന്‍റ് കിരീടം ഇന്ത്യ നിലനിര്‍ത്തി

ന്യൂഡൽഹി:സാഫ് അണ്ടര്‍ 17 ടൂര്‍ണമെന്‍റ് കിരീടം ഇന്ത്യ നിലനിര്‍ത്തി.ഫൈനലില്‍ നേപ്പാളിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്.
17ആം മിനിറ്റില്‍ ബോബി സിങ്ങിലൂടെ ഗോള്‍ നേടിയ ഇന്ത്യ 30-ാം മിനിറ്റില്‍ കൊറോയിലൂടെ ലീഡ് ഇരട്ടിയാക്കി. 63-ാം മിനിറ്റില്‍ ഗുയ്റ്റെയും രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ അമനും കൂടി ഗോള്‍ പടികയില്‍ ഇടം നേടിയതോടെ ഇന്ത്യ ജയം ഉറപ്പിച്ചു. ഇന്ത്യയുടെ നാലാം കിരീടമാണിത്.

Back to top button
error: