IndiaNEWS

കന്നഡ നടന്‍ രവി പ്രസാദ് അന്തരിച്ചു

ബംഗളൂരു: കന്നഡ നാടക-സീരിയല്‍ നടന്‍ എം.രവി പ്രസാദ് (43, മാണ്ഡ്യ രവി) അന്തരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു അന്ത്യം. നാടക എഴുത്തുകാരന്‍ ഡോ. എച്ച്.എസ്. മുദ്ദെഗൗഡയുടെ മകനാണ്. സംസ്‌കാരം ഇന്ന് മാണ്ഡ്യയ്ക്കടുത്തുള്ള കല്ലഹള്ളിയില്‍ നടക്കും.

മാണ്ഡ്യയിലെ ഗെലെയാര ബലഗ, ജനദാനി എന്നീ ട്രൂപ്പിലൂടെയാണ് രവി പ്രസാദ് നാടകത്തിലെത്തിയത്. പിന്നീട് സീരിയലിലും സിനിമയിലും സജീവമായി.

ടി.എസ്.നാഗാഭരണന്റെ ‘മഹാമയി’ എന്ന സീരിയലിലൂടെ ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചു. മിഞ്ചു, മുക്ത മുക്ത, മഗലു ജാനകി, ചിത്രലേഖ, യശോദേ, വരലക്ഷ്മി സ്റ്റോഴ്സ് എന്നിവയാണ് മറ്റു സീരിയലുകള്‍. ‘കോഫി തോട്ട’ ഉള്‍പ്പെടെ ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

 

 

 

Back to top button
error: