CrimeNEWS

യുവാവിനെ ആക്രമിച്ച് ബീഫ്‌ഫ്രൈ തട്ടിയെടുത്ത പ്രതികള്‍ പിടിയില്‍

ഹരിപ്പാട്: യുവാവിനെ ആക്രമിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ പിടിയില്‍. കാര്‍ത്തികപ്പള്ളി വിഷ്ണുഭവനം വിഷ്ണു (29), പിലാപ്പുഴ വലിയതെക്കതില്‍ ആദര്‍ശ് (30) എന്നിവരാണു പിടിയിലായത്. സെപ്റ്റംബര്‍ രണ്ടിന് വൈകിട്ട് 3.30-ഓടെ ദേശീയപാതയില്‍ വെട്ടുവേനി ജങ്ഷനിലെ തട്ടുകടയ്ക്കു സമീപമാണു സംഭവം. കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം എരുമപ്പുറത്ത് കിഴക്കതില്‍ വിഷ്ണു(26)വിനാണു മര്‍ദനമേറ്റത്.

തട്ടുകടയില്‍നിന്ന് ബീഫ് ഫ്രൈ വാങ്ങി ബൈക്കില്‍ പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രതികള്‍ വിഷ്ണുവിനെ തടഞ്ഞുനിര്‍ത്തി. ബീഫ് ഫ്രൈ പിടിച്ചുവാങ്ങി യുവാവിനെ
ആക്രമിച്ചശേഷം പ്രതികള്‍ കാറില്‍ക്കയറിപ്പോവുകയായിരുന്നു.

 

 

Back to top button
error: