KeralaNEWS

സര്‍ക്കാരിനെതിരെ അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് സംസ്ഥാന സര്‍ക്കാരിനെതിരേ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തുറമുഖ നിര്‍മ്മാണത്തിന് പോലീസ് സുരക്ഷ നല്‍കണമെന്ന കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ചാണ് ഹര്‍ജി.

സമരത്തെത്തുടര്‍ന്ന് തുറമുഖ നിര്‍മാണം നിലച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. തുറമുഖ നിര്‍മാണത്തിനെതിരെ ലത്തീന്‍ സഭ വന്‍ പ്രതിഷേധം നടത്തുന്നതിനിടെയാണ് അദാനി ഗ്രൂപ്പ് കോടതിയെ സമീപിച്ചത്.

പദ്ധതി തടസപ്പെടുത്താന്‍ പ്രതിഷേധക്കാര്‍ക്ക് അവകാശമില്ലെന്നും തുറമുഖ നിര്‍മ്മാണത്തിന് മതിയായ സുരക്ഷയൊരുക്കണമെന്നും നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പോലീസ് സുരക്ഷയൊരുക്കാന്‍ സര്‍ക്കാറിന് കഴിയില്ലെങ്കില്‍ കേന്ദ്ര സേനയെ വിളിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

 

Back to top button
error: