NEWS

കേരള ബ്ലാസ്റ്റേഴ്സ് × ഈസ്റ്റ് ബംഗാൾ മത്സരം ഒക്ടോബര്‍ 7ന് കൊച്ചിയിൽ

കൊച്ചി:ഐ എസ് എല്‍ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും.ഒക്ടോബര്‍ 7നാണ് മത്സരം.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇന്‍സൈഡര്‍ പ്ലാറ്റ്ഫോം വഴി ടിക്കറ്റുകള്‍ സ്വന്തമാക്കുവാൻ സാധിക്കും.

299 രൂപ മുതല്‍ 1999 രൂപ വരെയാണ് ടിക്കറ്റ് നിരക്കുകള്‍. നോര്‍ത്ത് ഗ്യാലറിയും സൗത്ത് ഗ്യാലറിയുമാണ് 299 രൂപക്ക് ആരാധകര്‍ക്ക് കയറാന്‍ പറ്റുന്ന ടിക്കറ്റുകള്‍. ആരാധകര്‍ ഏറ്റവും കൂടുതല്‍ കയറുന്ന ഈസ്റ്റ് അപ്പര്‍ ഗ്യാലറിക്കും വെസ്റ്റ് അപ്പര്‍ ഗ്യാലറിക്കും 399 രൂപയാണ് നിരക്ക്.

ബ്ലോക്ക് ബി2, ബി3 സെക്ഷന് 499 രൂപയാണ്. മറ്റു ബ്ലോക്കുകള്‍ക്ക് 899 രൂപയും വി ഐ പി ടിക്കറ്റിന് 1999 രൂപയും ആണ് നിരക്ക്.

 

 

സീസണ്‍ ടിക്കറ്റുകളുടെ  വില്പ്പന നേരത്തെ തന്നെ ക്ലബ് ആരംഭിച്ചിരുന്നു. 2499 രൂപയാണ് സീസണ്‍ ടിക്കറ്റിന്റെ വില. കേരള ബ്ലാസ്റ്റേഴ്സിന്റെ എല്ലാ ഹോം മത്സരങ്ങളും ഈ ടിക്കറ്റ് ഉപയോഗിച്ച്‌ കാണാന്‍ സാധിക്കും.

Back to top button
error: