NEWS

വാഷിങ് മെഷീന്‍ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റു മരിച്ചു

സുല്‍ത്താന്‍ബത്തേരി:  അയല്‍വീട്ടില്‍ വാങ്ങിയ പുതിയ വാഷിങ് മെഷീന്‍ സ്ഥാപിക്കുന്നതിനിടെ ഇലക്‌ട്രീഷ്യന്‍ ഷോക്കേറ്റു മരിച്ചു.
നമ്ബിക്കൊല്ലി കോട്ടൂര്‍ കോളനിയിലെ മാധവന്‍- ഇന്ദിര ദമ്ബതികളുടെ മകന്‍ ജിതിന്‍ (31) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അയല്‍പക്കത്തെ വീട്ടില്‍ വാങ്ങിയ പുതിയ വാഷിംഗ് മെഷീന്‍ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് വീഴുകയായിരുന്നു.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Back to top button
error: