IndiaNEWS

പൂഞ്ചില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 മരണം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. മിനി ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

സാജിയാനില്‍ നിന്നും മന്‍ഡിയിലേക്ക് പോകുകയായിരുന്ന മിനിബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കരസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പ്രഖ്യാപിച്ചു.

 

Back to top button
error: