KeralaNEWS

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ദുര്‍ബലമായി

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ദുര്‍ബലമായി. തുടര്‍ച്ചയായി 20 ദിവസത്തെ മഴക്ക് ശേഷം കേരളത്തില്‍ കാലവര്‍ഷം വീണ്ടും പൊതുവെ ദുര്‍ബലമായി. ഒറ്റപ്പെട്ട ഇടവിട്ടുള്ള മഴ തുടരും. അടുത്ത ഒരാഴ്ച ഈ സ്ഥിതി തുടരാനാണ് സാധ്യത. നിലവില്‍ മധ്യപ്രദേശിന് മുകളില്‍ ന്യുനമര്‍ദ്ദം നിലനില്‍ക്കുന്നു. ഈ മാസം 19 ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ – ബംഗാള്‍ തീരത്ത് പുതിയ ചക്രവാതചുഴി രൂപപ്പെട്ട് ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.

പ്രഥമിക സൂചന പ്രകാരം കേരളത്തില്‍ കാര്യമായ സ്വാധീനം ഉണ്ടാകാന്‍ സാധ്യത കുറവാണ്. കാസര്‍ഗോഡും കണ്ണൂരും ഇന്നും നാളെയും കൂടുതല്‍ മേഖലയില്‍ ഇടവിട്ടുള്ള മഴ സാധ്യത ഉണ്ട്. അടുത്ത 5 ദിവസത്തേക്ക് ഒരു ജില്ലയിലും മഴ ജാഗ്രത മുന്നറിയിപ്പില്ല

 

Back to top button
error: