Breaking NewsNEWS

ഗുജറാത്ത് തീരത്ത് 200 കോടിയുടെ പാക് ലഹരി പിടിച്ചു

അഹമ്മദാബാദ്: 200 കോടിയുടെ ലഹരി വസ്തുക്കളുമായി പാക് ബോട്ട് ഗുജറാത്ത് തീരത്തിന് സമീപം പിടിയില്‍. തീരത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെ 40 കിലോ ലഹരി വസ്തുക്കളുമായാണ് ബോട്ട് എത്തിയത്. തീര സംരക്ഷണ സേനയും ഗുജറാത്ത് എടിഎസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ബോട്ട് പിടികൂടിയത്.

ബോട്ടും ബോട്ടില്‍ ഉള്ള പാക് പൗരന്മാരെയും അല്‍പ സമയത്തിനകം തീരത്തേക്ക് എത്തിക്കും. 6 പാക് പൗരന്മാരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് തീര സംരക്ഷണ സേന വ്യക്തമാക്കി. കച്ച് ജില്ലയിലെ ജക്കാവു തുറമുഖത്തേക്ക് എത്തിച്ച് ശേഷം ഇവരെ ചോദ്യം ചെയ്യും.

 

Back to top button
error: