KeralaNEWS

തിരുപുറത്ത് ഷീനാ ദാസ് തന്നെ താരം, എൽ.ഡി.എഫിൻ്റെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ യു.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസത്തെ പ്രസിഡണ്ട് തന്നെ പിന്തുണച്ചു

   തിരുവനന്തപുരം ജില്ലയിലെ തിരുപുറം പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റ് തന്നെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതോടെയാണ് എൽ.ഡി.എഫിന് ഭരണം നഷ്ടമായത്. സമാജ് വാദി പാർട്ടിയുടെ ഏക അംഗം ഷീനാ ആന്റണിയുടെ പിന്തുണയോടെയാണ് എൽഡിഎഫ് പഞ്ചായത്ത് ഭരിച്ചിരുന്നത്.
ഷീനാ ആന്റണിക്ക് തന്നെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും നൽകിയിരുന്നു. എന്നാൽ എൽഡിഎഫുമായി ഉടക്കിയ ഷീനാ ആന്റണി യുഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് ഭരണം നഷ്ടമായത്. പുതിയ യുഡിഎഫ് ഭരണ സമിതിയിലും ഷീനാ ആന്റണിയെ പഞ്ചായത്ത് പ്രസിഡൻറാക്കി. ഈ ധാരണയോടെയാണ് ഇവർ യു  ഡി എഫ് അവിശ്വാസത്തെ പിന്തുണച്ചത്.

ഏറെക്കാലമായി നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിരാമം കുറിച്ചു കൊണ്ട് ഇലക്ഷൻ കമ്മിഷൻ്റെ നിർദ്ദേശപ്രകാരം നടന്നതെരഞ്ഞെടുപ്പിലാണ് അഞ്ചിനെതിരെ ഏഴ് വോട്ടുകൾക്ക് ഷീനാദാസ് വിജയിച്ചത്. പ്രസിഡൻ്റുമായി പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി. പഞ്ചായത്ത് അംഗങ്ങളായ ക്രിസ്തുദാസ്, എൽ അഖിൽ. ആർ. എസ്, അനിൽകുമാർ, ഷീനാ ആൽവിൻ, വസന്ത, പ്രിയ പി. ആർ, ഓമനക്കുട്ടൻ, സുദേവൻ, സാബു, സന്തോഷ്, , അനിഷ സന്തോഷ്, എ. റാബി തുടങ്ങിയവർ പ്രകടനത്തിൽ പങ്കെടുത്തു.

കോട്ടയം ജില്ലയിലെ രാമപുരം പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലും ഇതേപോലെ ഒരു നാടകം അരങ്ങേറി. അതുവരെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോൺഗ്രസിലെ ഷൈനി സന്തോഷ്, തെരെഞ്ഞെടുപ്പിനു തൊട്ട്  മുൻപ്, താൻ എൽ ഡി എഫിന്റെ പ്രസിഡണ്ട് സ്ഥാനാർഥി ആണെന്ന് പറഞ്ഞു കാലുമാറി. അങ്ങനെ അവർ പ്രസിഡണ്ട് ആവുകയും ചെയ്തു. ഹൈക്കോടതിയിൽ ഇതേ ചൊല്ലി കേസ് നടന്നു കൊണ്ടിരിക്കയാണ്.

Back to top button
error: