NEWS

കാട് വിഴുങ്ങുന്ന ശബരിമല പാത

റാന്നി : ളാഹ – ശബരിമല പാതയുടെ വശങ്ങളില്‍ കാട് വളരുന്നത് തീർത്ഥാടകർക്ക് ഭീഷണിയാകുന്നു. വളവില്‍ ഉള്‍പ്പടെ റോഡിന്റെ ഇരുവശങ്ങളിലും കാട് വളരുകയാണ്.ഇവിടെ കാട്ടുപന്നി കളുടെയും മറ്റും ശല്യവും വർദ്ധിച്ചു വരികയാണ്.
 ശബരിമല തീര്‍ത്ഥാടകര്‍ കടന്നുപോകുന്ന പ്രധാന പാതയാണിത്.തീര്‍ത്ഥാടകര്‍ക്ക് പുറമെ ളാഹ, പുതുക്കട, ചിറ്റാര്‍, നിലയ്ക്കല്‍, അട്ടത്തോട് തുടങ്ങിയ മേഖലയിലെ ജനങ്ങള്‍ പെരുനാട്, റാന്നി, പത്തനംതിട്ട എന്നിവടങ്ങളിലേക്ക് എത്തുവാന്‍ പ്രധാനമായും ആശ്രയിക്കുന്ന റോഡാണിത്.
കഴിഞ്ഞ ദിവസം ഈ റോഡില്‍ ജോലി കഴിഞ്ഞു ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായി. റോഡിലേക്ക് കാട് വളര്‍ന്നു നില്‍ക്കുന്നതിനാല്‍ വളവില്‍ ഉള്‍പ്പടെ അഴിച്ചുവിട്ടു വളര്‍ത്തുന്ന കന്നുകാലികളുടെ ശല്യവും ഏറി വരുന്നുണ്ടെന്ന് പരാതിയുണ്ട്.

Back to top button
error: