NEWS

കാല്‍വണ്ണകളിലെ  ഉരുണ്ടുകയറ്റം നിസ്സാരമായി കാണരുത്; ഹൃദയാഘാതത്തിന്റെയോ  പക്ഷാഘാതത്തിന്റെയോ മുന്നറിയിപ്പാണത്

ഹൃദയാഘാതവും  പക്ഷാഘാതവും  വളരെ  പെട്ടെന്നാണ്  സംഭവിക്കുന്നത്. എന്നാല്‍  അതിന്‍റെ  പ്രക്രിയ   വര്‍ഷങ്ങള്‍ക്ക്  മുന്‍പ്  തന്നെ   ശരീരത്തില്‍    ആരംഭിച്ചിട്ടുണ്ടായിരിക്കും. ആ  പ്രക്രിയ   മുന്നോട്ട്   പോകുന്നത്   നമുക്ക്  തിരിച്ചറിയാനും  കഴിയും.  അതിന്‍റെ   ഭാഗമായി   ചില  അസ്വസ്ഥതകള്‍  പലരിലും പ്രകടമാകുന്നതാണ്.
രാത്രി   ഉറങ്ങാന്‍   ബുദ്ധിമുട്ടുണ്ടാകുന്ന   രീതിയില്‍  കാലുകളില്‍  വേദന, കഴുത്തിന്‍റെ  ഇരു  വശങ്ങളിലും  വേദന,  രാത്രി ഉറങ്ങുന്നതിനിടയില്‍,  പ്രത്യേകിച്ച്   വെളുപ്പിന്   രണ്ട്   മണിക്ക്   ശേഷം   കാല്‍വണ്ണകളില്‍   ഉരുണ്ടുകയറ്റം   എന്നിവ   അനുഭവപ്പെടുകയാണെങ്കില്‍  അത്  ഒരുപാട്   പേരില്‍   ഹൃദയാഘാതത്തിന്‍റെയോ  പക്ഷാഘാതത്തിന്‍റെയോ  മുന്നറിയിപ്പാകാവുന്നതാണ്.
ഇങ്ങനെയുള്ള   അസ്വസ്ഥതകള്‍   അനുഭവപ്പെടുകയാണെങ്കില്‍   ഡോക്ടറെ   കാണുകയാണ്  നല്ലത് .  പുതിയ   അറിവുകള്‍   അനുസരിച്ചുള്ള   രോഗനിര്‍ണ്ണയം ,  ചികിത്സ   എന്നിവയിലൂടെ  ഇതിനൊക്കെ   വ്യക്തമായ  പരിഹാരം   ഇപ്പോള്‍   സാധ്യമാണ്.
ഒരൽപ്പം ശ്രദ്ധിച്ചാൽ ബഹുഭൂരിപക്ഷം   പേരിലും  ഹൃദയാഘാതം,  പക്ഷാഘാതം   എന്നിവ   പ്രതിരോധിക്കാനും  ബൈപാസ്   ശസ്ത്രക്രിയ  ഒഴിവാക്കാനും  കഴിയും.

Back to top button
error: