NEWS

ശബരി എക്സ്പ്രസിൽ യാത്രക്കാരന്‍ തൂങ്ങിമരിച്ച നിലയിൽ

കൊച്ചി: ശബരി എക്സ്പ്രസ് (Sabari Express) ട്രെയിനില്‍ യാത്രക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍.ചൊവ്വാഴ്ച രാവിലെ 11.30 യോടെയാണ് സംഭവം.
സെക്കന്ദരാബാദില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് അരമണിക്കൂറോളം ട്രെയിന്‍ സ്റ്റേഷനില്‍ പിടിച്ചിട്ടു.
ട്രെയിനിന്‍റെ ഏറ്റവും മുന്‍ഭാഗത്തുള്ള ഡിസേബിള്‍ഡ് കോച്ചിലാണ് മൃതദേഹം കണ്ടത്. ഇയാള്‍ക്ക് ഏകദേശം 50 വയസ് പ്രായം തോന്നിക്കും.റയിൽവെ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Back to top button
error: