CrimeNEWS

സാമ്പത്തിക തട്ടിപ്പ് കേസിൽ ജബല്‍പൂര്‍ ബിഷപ്പ് പി.സി സിങ് അറസ്റ്റിൽ, ബിഷപ്പ് ഹൗസിൽ നിന്ന് പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയും വിദേശ കറൻസിയും ആഭരണങ്ങളും

   സാമ്പത്തികതട്ടിപ്പ് കേസിൽ ച​ര്‍​ച്ച്‌ ഓ​ഫ് നോ​ര്‍​ത്ത് ഇ​ന്ത്യ​യു​ടെ ജ​ബ​ല്‍​പു​ര്‍ രൂ​പ​ത ബി​ഷ​പ് പി.​സി സി​ങ്ങി​നെ മ​ധ്യ​പ്ര​ദേ​ശ് പൊ​ലീ​സ് അറസ്റ്റ്ചെ​യ്തു. തി​ങ്ക​ളാ​ഴ്ച വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ ബി​ഷ​പ്പി​നെ നാ​ഗ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് മ​ധ്യ​പ്ര​ദേ​ശ് പൊ​ലീ​സി​​​ന്റെ സാ​മ്പത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം ചോ​ദ്യം​ചെ​യ്യാ​ന്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ജ​ബ​ല്‍​പു​ർ ബിഷപ്പ്ഹൗസില്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 1.65 കോടിരൂപയുടെ ഇന്ത്യന്‍ കറന്‍സിയും 18,000 യു.എസ് ഡോളറും 118ബ്രിട്ടീഷ് പൗണ്ടും ആണ് കണ്ടെത്തിയത്. 17 അധിക സ്വത്തി​ന്റെ രേഖകള്‍, 48 ബാങ്ക് അക്കൗണ്ട്സ്, 80.72 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
ഈ ​സ​മ​യം ബി​ഷ​പ് ജ​ര്‍​മ​നി​യി​ലാ​യി​രു​ന്നു. വിദ്യാഭ്യാ​സ സൊ​സൈ​റ്റി​യു​ടെ ചെ​യ​ര്‍​മാ​നാ​യി​രി​ക്കെ സാ​മ്പത്തി​ക ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ കഴി​ഞ്ഞ മാ​സ​മാ​ണ് ബി​ഷ​പ്പി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. സൊ​സൈ​റ്റി​യു​ടെ കീ​ഴി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ നി​ന്ന് ഫീ​സി​ന​ത്തി​ല്‍ വാ​ങ്ങി​യ 2.70 കോ​ടി രൂ​പ മ​ത​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വ​ക​മാ​റ്റി​യെ​ന്നും ദു​രു​പ​യോ​ഗം ചെ​യ്തെ​ന്നും വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് വി​നി​യോ​ഗി​ച്ചെ​ന്നും പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പിരിച്ച പണം ബിഷപ്പ് പി.സി സിങ് സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്ന് പരാതി ലഭിച്ചതായി സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദേവേ​ന്ദ്ര പ്രതാപ് സിങ് പറഞ്ഞു. ഉത്തര്‍ പ്രദേശ്, മധ്യ പ്രദേശ്, പഞ്ചാബ്, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ സാമ്പത്തിക തട്ടിപ്പ് ഉള്‍പ്പെടെ 84 ക്രിമിനല്‍ കേസുകള്‍ ബിഷപ്പ് പി.സി സിങ്ങിന്റെ പേരിലുണ്ട്.

സൊ​സൈ​റ്റി​യു​ടെ മു​ന്‍ അ​സി.​ര​ജി​സ്ട്രാ​ര്‍ ബി.​എ​സ്. സോ​ള​ങ്കി​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​രു​ന്നു. പ​ണം മ​ത​പ​രി​വ​ര്‍​ത്ത​ന​ത്തി​നോ നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ത്തി​നോ വി​നി​യോ​ഗി​ച്ചി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്ന് മധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ് രാ​ജ് സി​ങ് ചൗ​ഹാ​ന്‍ പ​റ​ഞ്ഞു.

Back to top button
error: