18കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ബസ് കണ്ടക്ടർ അറസ്റ്റിൽ

കണ്ണൂര്‍: ബസിലെ സ്ഥിരം യാത്രക്കാരിയായ18കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു.പറശിനിക്കടവിലാണ് സംഭവം.

മയ്യില്‍ പെരുവങ്ങുരിലെ കോണിപ്പറമ്ബില്‍ വീട്ടില്‍ വൈഷ്ണവിനയാണ്(21) തളിപ്പറമ്ബ് ഇന്‍സ്‌പെക്ടര്‍ എ വി ദിനേശനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

 

 

സ്വകാര്യ ബസ്സിൽ കണ്ടക്ടറായി ജോലി ചെയ്തു വരികയാണ് വൈഷ്ണവ്. ശ്രീകണ്ടാപുരം പൊലീസ് പരിധിയില്‍ താമസിക്കുന്ന 18കാരിയെ കഴിഞ്ഞ ഓഗസ്റ്റ് ആറാം തീയതി പ്രണയം നടിച്ച്‌ പ്രലോഭിപ്പിച്ച്‌ ലോഡ്ജില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു എന്നാണ് പരാതി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version