പരസ്പരം ഊഞ്ഞാലാട്ടി മന്ത്രിമാര്‍; വിദ്യാഭ്യാസ മന്ത്രിയുടെ കരങ്ങള്‍ ശുദ്ധവും ശക്തവുമെന്ന് റിയാസ്; യുവശക്തിയുടെ കരങ്ങളില്‍ എന്ന് ശിവന്‍കുട്ടിയും

തിരുവനന്തപുരം: പരസ്പരം ഊഞ്ഞാലാട്ടി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും.

തലസ്ഥാനത്ത് ഇത്തവണത്തെ ഓണം വാരാഘോഷത്തിന്റെ ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനത്തിലാണ് മന്ത്രിമാര്‍ പരസ്പരം ഊഞ്ഞാലാട്ടി ഓണത്തെ വരവേറ്റത്. ഊഞ്ഞാലാട്ടത്തിന്റെ വീഡിയോ ഇരുമന്ത്രിമാരും ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.

‘വിദ്യാഭ്യാസ മന്ത്രിയുടെ കരങ്ങള്‍ ശുദ്ധവും ശക്തവുമാണ്’ എന്ന അടിക്കുറിപ്പോടെയാണ് റിയാസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.

‘യുവശക്തിയുടെ കരങ്ങളില്‍’ എന്ന അടിക്കുറിപ്പോടെയാണ് ശിവന്‍കുട്ടി വീഡിയോ പങ്കുവച്ചത്.

 

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version