നെഞ്ചുവേദനയും വയറിളക്കവും പുതിയ ലക്ഷണങ്ങള്‍; കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു

ന്യൂഡല്‍ഹി: മുമ്പത്തേതില്‍നിന്നും വ്യത്യസ്തമായ ലക്ഷണങ്ങളുമായി കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. നെഞ്ചുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ പുതിയ കോവിഡ് രോഗികളില്‍ വ്യാപകമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.മിക്കവരിലും ഒരാഴ്ചയോളം എടുത്താണ് രോഗം ഭേദമാകുന്നത്.

അക്യൂട്ട് കൊറോണറി സിന്‍ഡ്രം, ഹൃദയാഘാതം തുടങ്ങിയവയും കോവിഡ് രോഗികളില്‍ കൂടുന്നണ്ടെന്നാണ് റിപ്പോര്‍ട്ട്.
തലവേദന, പനി, ചുമ, ജലദോഷം, തൊണ്ടവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടു കൂടിയ കോവിഡാണ് നേരത്തേ ഭൂരിഭാഗം പേരെയും ബാധിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ നെഞ്ചുവേദന, മൂത്രത്തിന്റെ അളവിലുള്ള കുറവ്, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ക്കു പിന്നാലെ കോവിഡ് പോസിറ്റീവാകുന്ന അവസ്ഥ കൂടിയെന്നാണ് കണ്ടെത്തല്‍.

ഡല്‍ഹിയില്‍ നടത്തിയ പഠനത്തില്‍ ഒമിക്രോണ്‍ വകഭേദമായ ബി.എ.2.75 ആണ് കൂടുതല്‍ വ്യാപനത്തിന് ഇടയാക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. വ്യാപനം കൂടുതലാണെങ്കിലും കരുതുന്നത്ര അപകടകാരിയല്ല ഈ വകഭേദമെന്ന് ലോകാരോഗ്യസംഘടന തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

കോവിഡ് മരണനിരക്കുകളുടെ കാര്യത്തിലും ഉയര്‍ച്ച ഉണ്ടായി. ഇതിനു പിന്നില്‍ കോവിഡ് വൈറസ് മാത്രമല്ലെന്നും നേരത്തേ ശ്വാസകോശ, കിഡ്‌നി സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരിലും ഹൃദ്രോഗമുള്ളവരിലുമൊക്കെയാണ് രോഗം മരണത്തിലേക്ക് നയിക്കുന്നതെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. എന്നാല്‍ കോവിഡ് ബാധിച്ചവരില്‍ ഹൃദ്രോഗ സംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുന്നതായും കണ്ടുവരുന്നുണ്ട്.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version