മക്കയില്‍ ശുചീകരണ കമ്പനിയുടെ ബസ് ടിപ്പറുമായി കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

റിയാദ്: സൗദി അറേബ്യയില്‍ ടിപ്പര്‍ ലോറിയും ബസും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്. മക്കയില്‍ രണ്ട് റോഡുകള്‍ കൂടിച്ചേരുന്നയിടത്താണ് വാഹനങ്ങളുടെ കൂട്ടിയിടി ഉണ്ടായത്.

ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മക്കയിലെ ശുചീകരണ കമ്പനിയുടെ ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റത് ഈ കമ്പനിയിലെ തൊഴിലാളികള്‍ക്കാണ്.

ഇവരില്‍ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. സൗദി റെഡ്ക്രസന്റ് അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version