സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരായ ലൈംഗിക പീഡനക്കേസ് വ്യാജം; പിന്നിൽ ദിലീപെന്ന് പോലീസ്

കൊച്ചി:സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരായ ലൈംഗിക പീഡനക്കേസ് വ്യാജമെന്ന് പോലീസ്.
 വിശദമായ അന്വേഷണം നടത്തിയാണ് പോലീസ് പരാതി വ്യാജമെന്ന് കണ്ടെത്തിയത്. 40ഓളം പേജുള്ള റിപ്പോര്‍ട്ടില്‍ തെളിവുകള്‍ കൃത്യമായി പറയുന്നുണ്ട്.

ബാലചന്ദ്ര കുമാറിനെതിരെയുള്ള പീഡന പരാതി വ്യാജമാണെന്നും പരാതിക്ക് പിന്നില്‍ ദിലീപും സംഘവുമാണെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരിക്കെതിരെ കേസെടുത്തിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയതിലുള്ള വൈരാഗ്യമാണ് വ്യാജ പരാതിക്ക് പിന്നിലെന്നും തലശ്ശേരി സ്വദേശിയായ ഇവർക്ക് ദിലീപും സംഘവും പണം നല്‍കിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പരാതിക്കാരി ആത്മഹത്യപ്രേരണ കേസിലെ പ്രതിയുമാണ്.

നിലവില്‍ പരാതിക്കാരി ഒളിവിലാണ്. ഇവരുടെ ഫോണ്‍ സ്വിച്ച്‌ഡ് ഓഫ് ആണെന്നും താമസ സ്ഥലത്തും നേരത്തെ ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും പരാതിക്കാരിയെ കണ്ടെത്താനായില്ലെന്നും അന്വേഷണ സംഘം ആലുവ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

 

പരാതിക്കാരിയുടെ വിലാസം വ്യാജമാണെന്നു മാത്രമല്ല.44 വയസെന്ന് പറയുന്ന അവർക്ക് 58 വയസുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version