അദാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ; ചിലവ് 20 ലക്ഷം

മുംബൈ: അദാനി ഗ്രൂപ്പ് ചെയര്‍മാനും ശതകോടീശ്വരനുമായ ഗൗതം അദാനിക്ക്  ഇസഡ് കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്ര സർക്കാർ നിർദ്ദേശം. അദാനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുര്‍ന്നാണ് വിഐപി സെക്യൂരിറ്റി ഒരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

സി ആര്‍ പി എഫിനാണ് സുരക്ഷാച്ചുമതല.പ്രതിമാസം 20 ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

 

 

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് നിലവില്‍ ഇസഡ് പ്ളസ് കാറ്റഗറി സുരക്ഷ ലഭിക്കുന്നുണ്ട്. 2014 മുതലാണ് ഇത് ലഭ്യമായി തുടങ്ങിയത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version