കാസർകോട് 20 ലക്ഷം രൂപയുടെ കുഴല്‍ പണം പിടികൂടി

കാസർകോട്: ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ 20 ലക്ഷം രൂപയുടെ കുഴല്‍ പണം പിടികൂടി.
ഇതുമായി ബന്ധപെട്ട് രണ്ട് പേര്‍ അറസ്റ്റിലായി. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഹ് മൂദ് കെ എ (54), മുഹമ്മദ് എ എ എന്നിവരാണ് അറസ്റ്റിലായത്.

പരിശോധനയില്‍ ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ പി ഷൈന്‍, എസ്‌ഐ സതീശന്‍, ശരത് രാജീവന്‍, എഎസ്‌ഐ രാമചന്ദ്രന്‍, ഡിവൈഎസ്പി യുടെ സ്‌ക്വാഡ് അംഗങ്ങളായ എഎ ഐ അബൂബകര്‍, സിപിഒ നികേഷ്, സജിത്ത് എന്നിവരും പങ്കെടുത്തു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version