NEWS

ചികിത്സയുടെ മറവില്‍ പീഡനം;സിദ്ധൻ അറസ്റ്റിൽ

തൃശൂര്‍: ചികിത്സയുടെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സിദ്ധന്‍ അറസ്റ്റിൽ.ചാവക്കാട് തോയക്കാവ് സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്.
ചാവക്കാട്ടെ വീട്ടില്‍ നിന്നാണ്
ഇയാള്‍ പിടിയിലായത്. മതിയായ യോഗ്യതകളൊന്നും ഇല്ലാത്ത മുഹമ്മദ് ചികിത്സയുടെ പേരില്‍ പലരെയും തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കൊണ്ടോട്ടി സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇയാൾ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.പെണ്‍കുട്ടിയുടെ മാതാവിനെ ചികിത്സിക്കാന്‍ കൊണ്ടോട്ടിയിലെ വീട്ടിലെത്തിയ സമയത്താണ് ഇയാള്‍ പീഡിപ്പിച്ചതെന്നാണ് കേസ്.

Back to top button
error: