NEWS

ലഹരിയുടെ തലസ്ഥാനമായി കൊ​ച്ചി​

കൊച്ചി: സം​സ്ഥാ​ന​ത്ത്​ മ​യ​ക്കു​മ​രു​ന്ന്​ കേ​സു​ക​ളി​ല്‍ ഏ​റ്റ​വും മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന ന​ഗ​ര​മാ​ണ് കൊ​ച്ചി​.

ല​ഹ​രി​ക്ക​ടി​മ​യാ​യ​വ​ര്‍ ത​മ്മി​ലു​ള്ള ചെ​റി​യ ത​ര്‍​ക്കം പോ​ലും കൊ​ല​പാ​ത​ക​ത്തി​ലാ​ണ്​ ക​ലാ​ശി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ പ​ത്ത്​ ദി​വ​സ​ത്തി​നി​ടെ ന​ഗ​ര​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്​ മൂ​ന്ന്​ പേ​ര്‍​ക്കാ​ണ്.

കോ​ടി​ക​ളു​ടെ ല​ഹ​രി​ക്ക​ച്ച​വ​ട​മാ​ണ്​ ന​ഗ​ര​ത്തി​ന്‍റെ അ​ക​ത്തും പു​റ​ത്തും ന​ട​ക്കു​ന്ന​തെ​ന്നാ​ണ്​ അ​നൗ​ദ്യോ​ഗി​ക വി​വ​രം. കാ​മ്ബ​സു​ക​ള്‍, ഫ്ലാ​റ്റു​ക​ള്‍, മാ​ളു​ക​ള്‍, മ​ള്‍​ട്ടി​പ്ല​ക്​​സ്​ തി​യ​റ്റ​റു​ക​ള്‍ എ​ന്നി​വ കേ​​ന്ദ്രീ​ക​രി​ച്ചാ​ണ്​ ല​ഹ​രി​വി​ല്‍​പ​ന. വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​​ലോ അ​പൂ​ര്‍​വ​മാ​യി ല​ഹ​രി സം​ഘ​ങ്ങ​ള്‍ ഒ​റ്റു​മ്ബോ​ഴോ ആ​ണ്​ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും ചെ​റു​കി​ട വി​ല്‍​പ​ന​ക്കാ​രും വ​ല​യി​ലാ​കു​ന്ന​ത്. ഇ​തി​ന​പ്പു​റം ല​ഹ​രി മ​രു​ന്നി​ന്‍റെ ഉ​റ​വി​ട​വും സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളെ​യും വ​ല​യി​ലാ​ക്കാ​നാ​കാ​ത്ത​താ​ണ്​​ എ​ക്​​സൈ​സ്​-​പൊ​ലീ​സ്​ സം​ഘ​ത്തി​ന്​ ത​ല​വേ​ദ​ന​യാ​കു​ന്ന​ത്.

21 വ​യ​സ്സി​ന്​ താ​ഴെ ല​ഹ​രി ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഉ​പ​യോ​ഗി​ക്കു​ക​യും വി​ല്‍​ക്കു​ക​യും ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്‍​പ​ന്തി​യി​ല്‍ എ​റ​ണാ​കു​ളം ജി​ല്ല​യാ​ണ്​. 917 യു​വാ​ക്ക​ള്‍​ക്കെ​തി​രെ​യാ​ണ്​ 2020ല്‍ ​ജി​ല്ല​യി​ല്‍ മാ​ത്രം കേ​സു​ക​ള്‍ എ​ടു​ത്ത​ത്. ആ ​വ​ര്‍​ഷം 151 കേ​സു​ക​ള്‍ എ​ടു​ത്ത കോ​ട്ട​യ​വും 150 കേ​സു​ക​ള്‍ എ​ടു​ത്ത തൃ​ശൂ​രു​മാ​ണ്​ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്ത്. 2021ല്‍ ​കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ലി​യ ഇ​ടി​വു​ണ്ടാ​യി. 605 കേ​സു​ക​ളാ​ണ്​ സം​സ്ഥാ​ന​ത്ത്​ മാ​ത്രം എ​ടു​ത്ത​ത്. 122 കേ​സു​ക​ളാ​ണ്​ എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ എ​ടു​ത്ത​ത്.

ഫ്ലാ​റ്റു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ ല​ഹ​രി​വി​ല്‍​പ​ന സം​ഘ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തു​ന്ന​ത്. ​ക​ഴി​ഞ്ഞ ദി​വ​സം യു​വാ​വി​നെ കൊ​ന്ന്​ കാ​ക്ക​നാ​ട്​ ഫ്ലാ​റ്റി​ല്‍ ഒ​ളി​പ്പി​ച്ച സം​ഭ​വ​ത്തി​ന്​ പി​ന്നി​ല്‍ ല​ഹ​രി​യെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണെ​ന്നാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് 19ന്​ ​കാ​ക്ക​നാ​ട്ട്​ ഫ്ലാ​റ്റി​ല്‍​നി​ന്ന് ഒ​ന്നേ​കാ​ല്‍ കി​ലോ എം.​ഡി.​എം.​എ.​യു​മാ​യി അ‍ഞ്ച് പേ​രെ എ​ക്സൈ​സും ക​സ്റ്റം​സും ചേ​ര്‍​ന്ന് അ​റ​സ്റ്റ് ചെ​യ്​​തി​രു​ന്നു.

​ജോ​ലി​ക്കും പ​ഠ​ന​ത്തി​നും കൊ​ച്ചി​യി​ലെ​ത്തു​ന്ന​വ​രാ​ണ്​ ല​ഹ​രി സം​ഘ​ങ്ങ​ളു​ടെ കെ​ണി​യി​ല്‍ ആ​ദ്യം പെ​ടു​ന്ന​ത്.ഇക്കൂട്ടത്തിൽ വർദ്ധിച്ചുവരുന്ന യുവതികളുടെ സാന്നിധ്യവും ശ്രദ്ധേയമാണ്.കഴിഞ്ഞദിവസം ​തൃക്കാ​ക്ക​ര​യി​ല്‍ ല​ഹ​രി​മ​രു​ന്നു​ക​ളു​മാ​യി അ​ഞ്ച് യു​വാ​ക്ക​ള്‍ക്കൊ​പ്പം യു​വ​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

 

 

ഇ​തി​ന്​ പു​റ​മെ ല​ഹ​രി ഉ​പ​യോ​ഗി​ച്ച്‌​ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ര​ണ്ട്​ പെ​ണ്‍​കു​ട്ടി​ക​ളെ ക​ഴി​ഞ്ഞ മാ​സ​മാ​ണ്​ പൊ​ലീ​സ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. കാ​ക്ക​നാ​ട്​ നി​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം ട്രാ​ന്‍​സ്​​​ജെ​ന്‍​ഡ​റി​നെ​യും മാ​ര​ക​മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​ച്ചി​രു​ന്നു.

Back to top button
error: