NEWS

നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില രസകരമായ കാര്യങ്ങൾ 

മ്മൾ ചെയ്യുന്ന പ്രവൃത്തികൾ അല്ലങ്കിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ
നമ്മൾക്കനുകൂലമല്ലാത്ത രീതിയിൽ ആകുന്നത് ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകും.
ഇതിനെയാണ് ‘മർഫീസ് ലോ ‘എന്നു പറയുന്നത്. ചെറിയ ഉദാഹരണത്തിന് നമ്മൾ കിഴക്കോട്ട് പോകാൻ ബസ് കാത്തു നിന്നാൽ പടിഞ്ഞാറു ഭാഗത്തേക്ക് പോകുന്ന ബസേ ആദ്യം ആദ്യം വരൂ…
മറ്റു ചില ഉദാഹരങ്ങൾ നോക്കൂ
ഒരിക്കലും  ഒരു കൃത്യ സമയം പാലിക്കാതെ  ഓടിയിരുന്ന ബസ് ഒരു ദിവസം നമ്മൾ ഇത്തിരി താമസിച്ചുപോയിയെന്നാൽ  അന്ന്, കൃത്യസമയത്ത്തന്നെ  പോയിക്കഴിഞ്ഞിരിക്കും.
ഇപ്പോൾ സൂപ്പർ മാർക്കറ്റുകളുടെ കാലമാണല്ലോ. അവിടെ വേഗം നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു വരിയിൽ നമ്മൾ കയറി നിന്നാലുടൻ ആ വരി പതിയെ ആകും.
അതുകണ്ട് വേഗതയേറിയ അടുത്തവരിയിലേക്ക് മാറിയാൽ  , നമ്മൾ ഉപേക്ഷിച്ച വരി വേഗത്തിൽ നീങ്ങാൻ തുടങ്ങുകയും ,കയറിയ വരി പതിയെ ആകുകയും ചെയ്യുന്നു.
നമ്മൾ അത്യാവശ്യമായി ഒരു ഭാഗത്തേക്ക്  പോകാൻ വണ്ടികാത്തു നിൽക്കുമ്പോൾ നമുക്കു പോകേണ്ട വശത്തേക്കുള്ള വണ്ടി വരുന്നതിന് മുമ്പ് എതിർവശത്തേക്കുള്ള വണ്ടികൾ തുര തുരാ പോയിക്കൊണ്ടിരിക്കും.
വിലയേറിയ ഒരു ഡ്രസ് ധരിച്ച് നമ്മളൊരു പാർട്ടിക്കു പോയാൽ ഡ്രസിൽ ഒന്നും വീഴാതിരിക്കാൻ  പരമാവധി ശ്രദ്ധിച്ചാലും,തിരിച്ചു വീട്ടിലെത്തുമ്പോൾ എല്ലാവരും ശ്രദ്ധിക്കുന്ന ഒരു സ്ഥലത്ത് എത്ര കഴുകിയാലും, കഴുകിയാലും പോകാത്ത എന്തെങ്കിലും ഒരു
കറ പറ്റിയിരിക്കും.
അലക്കു മെഷീനിൽ മറ്റു തുണികളുടെ കൂട്ടത്തിൽ സോക്സുകളും കൂടെയിട്ട് കഴുകുകയാണെങ്കിൽ കൂട്ടത്തിൽ ഒരെണ്ണമെങ്കിലും നഷ്ടപ്പെട്ടിരിക്കും.
തിരക്കേറിയ ഒരു സ്ഥലത്ത് ഒരു പാർക്കിങ്ങ് സ്പെയിസിനുവേണ്ടി നമ്മൾ നട്ടം തിരിയുമ്പോൾ, നമ്മൾക്ക് തിരിച്ചു ചെല്ലാകാത്തവിധം നമ്മൾ മുമ്പോട്ട് നീങ്ങിക്കഴിയുമ്പോൾ,  കൃത്യം പിറകിൽ ഒരു പാർക്കിങ്ങ് സ്ഥലം ഉടനെ ഒഴിയുകയും തൊട്ടു പിറകിലുള്ളയാൾ അവിടെ പാർക്കു ചെയ്യുകയും ചെയ്യുന്നു.
നമ്മളേതെങ്കിലും  ഒരു പ്രത്യേക വസ്തു  നഷ്ടപ്പെടാതിരിക്കാൻവേണ്ടി ഒരു പ്രത്യേക സ്ഥലത്ത് സൂക്ഷിച്ചു വെച്ചിരുന്നുവെങ്കിൽ ആ സ്ഥലംമാത്രം കൃത്യമായി മറന്നു പോകുന്നു.
എപ്പോഴെങ്കിലും മറന്നു വച്ച ചില വസ്തുക്കൾക്കു വേണ്ടി നമ്മൾ തിരച്ചിൽ നടത്തിയാൽ ഏറ്റവും അവസാനമായിരിക്കും എറ്റവും പ്രാധാന്യമുള്ളതും ,വിലയറിയതുമായ വസ്തു കണ്ടു കിട്ടുന്നത്.
നമ്മൾ ഏറ്റവും പൂർണ്ണതയോടെ ഒരു കാര്യം ചെയ്യുന്നത്  പലപ്പോഴും മറ്റാരും അത് കാണാനില്ലാത്തപ്പോഴാണ്.
നമ്മൾ നമ്മുടെ ഏറ്റവും മോശമായ പ്രകടനം കാഴ്ചവെയ്ക്കുന്നത് , ആർക്കെങ്കിലും മതിപ്പു തോന്നാൻ വേണ്ടി നമ്മളത് ചെയ്യാൻ ശ്രമിക്കുമ്പോഴാണ്.
ഏതെങ്കിലും ഒരു വസ്തു ഏറ്റവും വിലക്കുറവിൽ വാങ്ങാനായി കുറേ അന്വേഷിച്ചു നടന്നശേഷം കണ്ട പല വിലകളിൽ നിന്ന് “ഇത് ലാഭമാണല്ലോ..എന്റെ അടുത്താണോ കളി “എന്ന് സ്വയം തോളിൽ തട്ടി അഭിനന്ദിച്ച് അവ വാങ്ങിച്ചു കഴിയുമ്പോൾതന്നെ, അതിലും കുറഞ്ഞ വിലയിൽ  അതേ വസ്തു വേറൊരിടത്ത് ഉടനെ  നമ്മൾ കാണുന്നു.
ഏതെങ്കിലും  ഒരു വസ്തു വളരെ ആവശ്യമുള്ള ഒരു സമയത്ത്  തിരഞ്ഞിട്ടും തിരഞ്ഞിട്ടും കാണാതെ  പകരം വേറൊരെണ്ണം വാങ്ങി വീട്ടിലെത്തുമ്പോൾ തന്നെ  കാണാതെയിരുന്ന ആ വസ്തു നമ്മുടെ കൺമുമ്പിൽതന്നെ  ഒരിടത്തിരിക്കുന്നത് കാണാൻ സാധിക്കുന്നു.
പല അവസരങ്ങളിലും നമുക്ക് ഗിഫ്റ്റായി കിട്ടുന്ന സാധനങ്ങളിൽ കൂടുതലും
നമുക്കു വേണ്ടാത്തവ ആയിരിക്കും.
നമ്മൾ വാങ്ങിച്ച  വാറണ്ടിയുള്ള ഏതെങ്കിലും ഉപകരണം പ്രവർത്തിക്കാതിരുന്ന്  നന്നാക്കാനായി  കമ്പനി അയച്ചയാൾ വീട്ടിലെത്തുമ്പോൾ, നമ്മൾ കേട് എന്താണെന്ന് കാണിച്ചു കൊടുക്കാൻ ശ്രമിക്കുമ്പോൾ ,അത് അത്ഭുതകരമായി പ്രവർത്തിച്ചു തുടങ്ങുന്നു.
നമ്മുടെ കൈയ്യിൽ നിന്ന് ഏന്തെങ്കിലും വിലയേറിയ ചെറിയ വസ്തുക്കൾ, ഉദാഹരണത്തിന് കമ്മൽ, മോതിരം, ലോക്കറ്റ് എന്നിവ യാത്ര ചെയ്യുമ്പോൾ  താഴെപ്പോയാൽ അത് ചെന്നു വീഴുന്നത് ,അത് വീണ്ടെടുക്കാൻ ഏറ്റവും വിഷമമുള്ള സ്ഥലത്തായിരിക്കും.
പൊട്ടുന്ന സാധനങ്ങൾ കൈയ്യിൽനിന്ന് അബദ്ധത്തിൽ വീണുപോയാൽ,  അത് തീർച്ചയായും ചെന്നു വീഴുന്നത് ഏറ്റവും പൊട്ടാൻ സാദ്ധ്യതയുള്ള പ്രതലത്തിൽതന്നെ ആയിരിക്കും.
അവസാനമായി സവിശേഷമായ ഒന്ന്:
നമ്മുടെ ജീവിതത്തിൽ നമ്മളേറ്റവും കൂടുതൽ  ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങൾ തീർച്ചയായും നിയമവിരുദ്ധമോ, സദാചാരവിരുദ്ധമോ, നമ്മുടെ തടി വർദ്ധിപ്പിക്കുന്നതോ ആയിരിക്കും.

Back to top button
error: