15 കാരനെ പ്രകൃതി വിരുദ്ധ പീഡത്തിനിരയാക്കിയ കേസില്‍ മലപ്പുറത്ത് മൂന്നു പേർ അറസ്റ്റിൽ

മലപ്പുറം: 15 കാരനെ പ്രകൃതി വിരുദ്ധ പീഡത്തിനിരയാക്കിയ കേസില്‍ കല്‍പകഞ്ചേരിയില്‍ മൂന്നംഗ സംഘം അറസ്റ്റില്‍.
വൈലത്തൂര്‍ കുറ്റിപ്പാല സ്വദേശികളായ കുണ്ടില്‍ വീട്ടില്‍ മുസ്തഫ, തവരം കുന്നത്ത് റസാഖ്, കുന്നത്തേടത്ത് സമീര്‍ എന്നിവരാണ് അറസ്റ്റിലായത്.
ഓട്ടോ ഡ്രൈവറായ മുസ്‌തഫ കുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടുകാർക്കൊപ്പം വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
ചൈല്‍ഡ് ലൈന്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കുട്ടിയില്‍ നിന്ന് മൊഴി ശേഖരിച്ച പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എ.എസ്.ഐ രവി, സി.പി.ഒമാരായ ദേവയനി, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version