NEWS

ആയുര്‍വേദത്തിന്റെ നല്ല പേരും പ്രശസ്തിയും കളഞ്ഞു കുളിക്കരുത്;ബാബാ രാംദേവിനോട് ഹൈക്കോടതി

ന്യൂഡൽഹി: ആയുർവേദത്തിന്റെ പേര് നശിപ്പിക്കരുതെന്ന് പതഞ്ജലി സ്ഥാപകന്‍ ബാബാ രാംദേവിനോട് ഡല്‍ഹി ഹൈക്കോടതി.

പതഞ്ജലിയുടെ ഉല്‍പ്പന്നമായ കൊറോണിലിനെകുറിച്ച്‌ സംസാരിക്കവേ, ഔദ്യോഗികമായ കാര്യങ്ങളില്‍ കൂടുതല്‍ ഒന്നും പറയരുതെന്നും രാംദേവിനോട് ജസ്റ്റിസ് അനുപ് ജെ. ഭംഭാനിയുടെ ബഞ്ച് ആവശ്യപ്പെട്ടു.

യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് -19 ബാധിച്ചതിനെക്കുറിച്ചുള്ള ബാബാ രാംദേവിന്റെ പ്രസ്താവന വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ബാധിക്കുമെന്നും ഡല്‍ഹി ഹെെക്കോടതി ആശങ്ക പ്രകടിപ്പിച്ചു.തന്റെ മരുന്ന് കഴിച്ചാൽ ജോ ബൈഡന്റെ അസുഖം മാറുമെന്നായിരുന്നു രാംദേവിന്റെ പ്രസ്താവന.

ബാബ രാംദേവ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച്‌ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാരോപിച്ച്‌ വിവിധ ഡോക്ടര്‍മാരുടെ സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

 

 

കൊവിഡ് -19 മരണങ്ങള്‍ക്ക് അലോപ്പതിയാണ് ഉത്തരവാദിയെന്ന് പറഞ്ഞ് ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ പ്രേരിപ്പിച്ചെന്ന് കാണിച്ചായിരുന്നു ഹര്‍ജി.

Back to top button
error: