NEWS

ഒളിച്ചുവയ്ക്കേണ്ടതല്ല ലിംഗത്തിലെ ചൊറിച്ചിൽ, പരിഹാരമുണ്ട്

സ്വകാര്യഭാഗങ്ങളില്‍ ചര്‍മരോഗങ്ങള്‍ ഉണ്ടാകുന്നത് സാധാരണമാണ്.എന്നാല്‍ ഇതിനെപ്പറ്റി തുറന്നുസംസാരിക്കാനോ ചികിത്സ തേടാനോ പലരും തയ്യാറാകാറില്ല. ജനനേന്ദ്രിയ ഭാഗങ്ങളിലെ ചര്‍മരോഗങ്ങളെ ലജ്ജാവഹമായാണ് പലരും കാണുന്നത്. ലൈംഗിക വിദ്യാഭ്യാസത്തിലുള്ള പിഴവുകളും അബദ്ധധാരണകളും സമൂഹത്തിന്റെ കാഴ്ചപ്പാടുകളുമൊക്കെ ഇതിന് കാരണമാണ്. ഫലമോ, ഇത്തരം പല ചര്‍മരോഗങ്ങളും സങ്കീര്‍ണമായിത്തീരുന്നു.

ലിംഗാഗ്രത്തിലുണ്ടാകുന്ന ചൊറിച്ചിലും അസ്വസ്ഥതകളുമാണ് പുരുഷന്മാരുടെ ജനനേന്ദ്രിയ സംബന്ധമായ പ്രശ്‌നങ്ങളില്‍ പ്രധാനമായത്.പലപ്പോഴും വൃത്തിക്കുറവാണ് പുരുഷന്മാര്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കാറ്. ഇതിനു പുറമെ ഇറുക്കം കൂടിയ അടിവസ്ത്രം, ലിംഗാഗ്രത്തിലെ ചര്‍മം പുറകിലേയ്ക്കു വലിയാത്ത അവസ്ഥ (ഡെര്‍മാറ്റോസ്), എന്നിവയെല്ലാം ഇതിന് കാരണങ്ങളാണ്.

ജനനേന്ദ്രിയം നല്ലപോലെ വൃത്തിയാക്കുകയെന്നതാണ് ഇതിനുള്ള പ്രധാന പരിഹാരം. ലിംഗാഗ്രത്തിലെ തൊലി പുറകോട്ട് മാറ്റി വൃത്തിയാക്കണം.മൂത്രവിസര്‍ജനത്തിനു ശേഷം ഓരോ തവണയും ലിംഗം വൃത്തിയാക്കുകയും വേണം.അധികം ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിയ്ക്കരുത്. ചൂടും വിയര്‍പ്പും അണുബാധയ്ക്കിട വരുത്തും. മാത്രമല്ല, വൃഷണങ്ങളുടെ ആരോഗ്യത്തിനും ഇത് നല്ലതല്ല.ഈര്‍പ്പം ബാക്ടീരിയയുടെ വളര്‍ച്ചയ്ക്കും അണുബാധയ്ക്കും ഇട വരുത്തും. ജനനേന്ദ്രിയഭാഗം എ്‌പ്പോഴും ഉണക്കി സൂക്ഷിയ്ക്കുക.കുളികഴിഞ്ഞാൽ വെള്ളം ഒപ്പിയെടുക്കാൻ മറക്കരുത്.ഇവിടം വൃത്തിയാക്കുവാന്‍ നല്ല ശുദ്ധമായ വെള്ളം മതിയാകും.ഇളം ചൂടുവെള്ളം ഉപയോഗിയ്ക്കാം.സോപ്പോ ലോഷനുകളോ വേണ്ട. നിര്‍ബന്ധമെങ്കില്‍ തീരെ വീര്യം കുറഞ്ഞവ വല്ലപ്പോഴും ഇട്ട് കഴുകാം.
ലിംഗത്തില്‍ ചൊറിച്ചിലിനൊപ്പം ചുവപ്പും തിണര്‍പ്പുമുണ്ടെങ്കില്‍ ഇത് സോറിയാസിസ്, ഡെര്‍മറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ കാരണവുമാകാം. ഇതിന് ചികിത്സ തേടുക.അണുബാധയെ കൂടാതെ പല കാരണങ്ങളും ​ഗുഹ്യഭാ​ഗത്തെ ചൊറിച്ചിലിന് കാരണമാകാം. ഇതിനാല്‍ തന്നെ കാരണമറിഞ്ഞ് പരിഹാരം തേടുന്നതാണ് നല്ലത്.ഇതു പോലെ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം ഈ ഭാഗത്ത് മരുന്നുകള്‍ ഉപയോഗിയ്ക്കുക.

Back to top button
error: