ഡോ. എം. സത്യന്‍ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ചുമതലയേറ്റു

തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളെജിലെ മലയാളം വിഭാഗം മുന്‍അസോസിയേറ്റ് പ്രൊഫസറായ ഡോ. എം. സത്യന്‍ ചുമതലയേറ്റു. ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കനുസരിച്ച് ജീവനക്കാരുടെ കൂട്ടായപ്രവര്‍ത്തനത്തിലൂടെ മികച്ച ഗവേഷണസ്ഥാപനമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഡയറക്ടര്‍ പറഞ്ഞു. നിലവില്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സമയബന്ധിതമായി അവ പൂര്‍ത്തീകരിക്കും. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എത്രയുംവേഗത്തില്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ബജറ്റില്‍ ഉള്‍പ്പെടുത്തിയ പ്രസ് കെട്ടിടത്തിന്റെ നിര്‍മാണം, ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള ഗവേഷണ ലൈബ്രറിയുടെ നിര്‍മാണം, സമഗ്രമായ വെബ്‌പോര്‍ട്ടല്‍ നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള ഊര്‍ജ്ജിതശ്രമമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version