പ്രവാസികൾക്ക് നേട്ടം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എൻ.ആർ.ഐ വിദേശ കറൻസി നിക്ഷേപ പലിശ നിരക്കുകൾ വീണ്ടും ഉയർത്തി

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ് ബി ഐ ഓഗസ്റ്റ് 15 മുതൽ നിക്ഷേപ നിരക്കുകൾ ഉയർത്തി. എൻ ആർ ഐ നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ 5.65 മുതൽ 6.85 ശതമാനം വരെയാണ് ബാങ്ക് വർദ്ധിപ്പിച്ചത്. ഒരു വർഷത്തേക്ക് 5 കോടിയും അതിനുമുകളിലും ഉള്ള നിക്ഷേപത്തിന് 6.85 ശതമാനം പ്രത്യേക പലിശ നിരക്ക് ലഭ്യമാണ്.

ജൂലൈ30 മുതൽ വിവിധ കാലയളവുകളിൽ പ്രതിവർഷം 3 മുതൽ 4 ശതമാനം വരെയുള്ള യു.എസ് ഡോളറിന്റെ എഫ്‌.സി‌.എൻ‌.ആർ നിരക്കുകൾ എസ്‌ ബി‌ ഐ പരിഷ്‌കരിച്ചിട്ടുണ്ട്, കൂടാതെ തുകയും കാലയളവും അനുസരിച്ച് എഫ്‌ സി‌ എൻ‌ ബി പ്രീമിയം രൂപ നിക്ഷേപങ്ങൾക്ക് 9 ശതമാനം വരെ ആകർഷകമായ വരുമാനം വാഗ്ദാനം ചെയ്യുന്നു. എസ് ബി ഐ തങ്ങളുടെ എൻ.ആർ.ഐ ഇടപാടുകാർക്കായി മെച്ചപ്പെട്ട സേവനമാണൊരുക്കിയിരിക്കുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version