സൗജന്യപരിധി കഴിഞ്ഞാല്‍ എടിഎം ‘ചോര്‍ത്തുക’ വന്‍ തുകകള്‍; എടിഎം ഇടപാട് പരിധിയും സേവന ചാര്‍ജുകളും…

ണത്തിനായി എപ്പോഴും എടിഎമ്മുകളെ ആശ്രയിക്കുന്നവര്‍ ഒന്നു കരുതിയിരിക്കുക. കാരണം നിശ്ചിത പരിധി കഴിഞ്ഞും നിങ്ങള്‍ നടത്തുന്ന എടിഎം ഇടപാടുകള്‍ക്ക് വന്‍ തുകയാണ് ബാങ്കുകള്‍ ഈടാക്കിക്കൊണ്ടിരിക്കുന്നത്. ഇത് ഒഴിവാക്കാന്‍ ഇടപാട് പരിധി സംബന്ധിച്ച് അറിഞ്ഞുവയ്ക്കുന്നത് നല്ലതാണ്.

പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി എല്ലാ പ്രമുഖ ബാങ്കുകളും പരിമിത എണ്ണം സൗജന്യ സേവനങ്ങള്‍ നല്‍കി കഴിഞ്ഞാല്‍ പിന്നെ ഓരോ ഇടപാടിനും പണം ഈടാക്കാറുണ്ട്. എടിഎമ്മുകളിലെ സൗജന്യ ഇടപാടുകളുടെ പല ബാങ്കുകള്‍ക്കും പലതാണ്, അതുപോലെ അക്കൗണ്ടിന്റെ തരത്തിനനുസരിച്ചും സൗജന്യ ഇടപാടുകളുടെ എണ്ണം വ്യത്യാസപ്പെട്ടേക്കാം.

2022 ജനുവരി 1 മുതല്‍ സൗജന്യ ഇടപാട് പരിധി കഴിഞ്ഞുള്ള ഓരോ എടിഎം ഇടപാടിനും 21 രൂപ ഈടാക്കാന്‍ ബാങ്കുകള്‍ക്ക് അനുമതിയുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ചാണ് ബാങ്കുകള്‍ ഇത്തരത്തില്‍ പണം ഈടാക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് എടിഎമ്മുകളില്‍ ഓരോ മാസവും അഞ്ച് സൗജന്യ ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. കൂടാതെ മറ്റ് ബാങ്ക് എടിഎമ്മുകളില്‍ നിന്ന് മൂന്ന് സൗജന്യ ഇടപാടുകളും. മെട്രോ സിറ്റിയിലെ ഉപഭോക്താക്കള്‍ക്ക് മറ്റ് ബാങ്ക് എടിഎമ്മുകളില്‍ നിന്നും അഞ്ച് സൗജന്യ ഇടപാടുകളും നടത്താം.

വര്‍ദ്ധിച്ചുവരുന്ന എടിഎം സ്ഥാപന ചെലവും മെയിന്റനന്‍സ് ചെലവും നേരിടാന്‍ ബാങ്കുകള്‍ എടിഎം സേവന നിരക്കുകള്‍ ഉയര്‍ത്തുന്നുണ്ട്. ഒരു ഉപഭോക്താവിന്റെ കൈവശമുള്ള കാര്‍ഡിനെ ആശ്രയിച്ച് എല്ലാ പ്രമുഖ ബാങ്കുകളും ഡെബിറ്റ് കാര്‍ഡുകള്‍ക്കോ എടിഎം കാര്‍ഡുകള്‍ക്കോ വാര്‍ഷിക ഫീസ് ഈടാക്കുന്നുണ്ട്.

 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)

1 . ഡെബിറ്റ് കാര്‍ഡ് വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജുകള്‍

ക്ലാസിക് ഡെബിറ്റ് കാര്‍ഡ് – 125 രൂപ + ജിഎസ്ടി
സില്‍വര്‍/ഗ്ലോബല്‍ കോണ്‍ടാക്റ്റ്‌ലെസ്സ് ഡെബിറ്റ് കാര്‍ഡ് – 125 രൂപ + ജിഎസ്ടി
യുവ / ഗോള്‍ഡ് / കോംബോ / മൈ കാര്‍ഡ് പ്ലസ് ഡെബിറ്റ് കാര്‍ഡ് – 175 രൂപ + ജിഎസ്ടി
പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡ് – 250 രൂപ + ജിഎസ്ടി
പ്രൈഡ്/പ്രീമിയം ബിസിനസ് ഡെബിറ്റ് കാര്‍ഡ് – 350 രൂപ + ജിഎസ്ടി

2 ഡെബിറ്റ് കാര്‍ഡ് റീപ്ലേസ്മെന്റ് ചാര്‍ജുകള്‍ – 300 – രൂപ + ജിഎസ്ടി

3 പിന്‍ നമ്പര്‍ വീണ്ടും ലഭിക്കാന്‍ – 50 രൂപ + ജിഎസ്ടി

ഇടപാട് നിരക്കുകള്‍ (എടിഎമ്മില്‍)

 

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version