ഭര്‍ത്താവുമായി വഴക്ക്; രണ്ട് പെൺമക്കളെയും കൊന്ന് 22 കാരി ജീവനൊടുക്കി

മീററ്റ് (ഉത്തര്‍പ്രദേശ്) : ഭര്‍ത്താവുമായുണ്ടായ വഴക്കിൽ മനംനൊന്ത് രണ്ട് പെൺമക്കളെയും കൊന്ന് 22 കാരി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ മീററ്റിലെ ഗോവിന്ദപുരി ഗ്രാമത്തിലാണ് സംഭവം നടന്നത്. തന്റെ നാല് മാസവും രണ്ട് വയസ്സുമുള്ള പെൺമക്കളെ കൊന്ന ശേഷം ആയിഷ വീടിന് സമീപത്തെ ഒരു മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മരിക്കുന്നതിന് തൊട്ടുമുമ്പ് ആയിഷയും ഭര്‍ത്താവും തമ്മിൽ വഴക്കുണ്ടായതായും പൊലീസ് പറഞ്ഞു. ആയിഷയുടെ മൃതദേഹം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ വൈകീട്ടോടെയാണ് കണ്ടതെന്ന് സര്‍ക്കിൾ ഇൻസ്പെക്ടര്‍ സഞ്ജീവ് കുമാര്‍ പറഞ്ഞു.

ഇതേ സ്ഥലത്തുതന്നെ രണ്ട് പെൺമക്കളുടെയും മൃതദേഹങ്ങളും കണ്ടെത്തി. മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്ന് ആയിഷയുടെ സഹോദരൻ ട്രക്ക് ഡ്രൈവറായ മുസ്താക് പറഞ്ഞതായും പൊലീസ് വ്യക്തമാക്കി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version