കുവൈത്തില്‍ പ്രവാസികള്‍ക്ക് ഫാമിലി, വിസിറ്റ് വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ക്ക് ഫാമിലി, വിസിറ്റ് വിസകള്‍ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചു. ഇത് സംബന്ധിച്ച നിര്‍ദേശം ആഭ്യന്തര മന്ത്രാലയം, രാജ്യത്തെ ആറ് ഗവര്‍ണറേറ്റുകളിലെയും റെസിഡന്‍സ് അഫയേഴ്‍സ് ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് നല്‍കി. ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ഫാമിലി, വിസിറ്റ് വിസകള്‍ അനുവദിക്കേണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.

അതേസമയം ഓണ്‍ലൈനായി വിസ്‍ക്ക് അപേക്ഷിക്കുന്ന ഡോക്ടര്‍മാരെയും യൂറോപ്യന്‍ പൗരന്മാരെയും ഈ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ തന്നെ ഫാമിലി വിസകള്‍ അനുവദിക്കപ്പെട്ടവര്‍ക്ക് പുതിയ നിയന്ത്രണം ബാധകമാവുകയില്ല. വിസ അനുവദിക്കുന്നതിന് പുതിയ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള നടപടികള്‍ കുവൈത്തില്‍ പുരോഗമിക്കുകയാണ്. ഇത് സംബന്ധിച്ചുള്ള പഠനങ്ങള്‍ പൂര്‍ത്തിയായ ശേഷം അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version