പിറന്നാള്‍ പാര്‍ട്ടിക്കിടെ മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി ബോധരഹിതയാക്കി കൂട്ടബലാത്സംഗം; 19കാരിയെ ആക്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍

ഗാസിയാബാദ്: ഗാസിയാബാദ് ജില്ലയിലെ മോദി നഗര്‍ പട്ടണത്തില്‍ പിറന്നാള്‍ പാര്‍ട്ടിക്ക് ശേഷം 19 കാരിയെ മൂന്ന് യുവാക്കള്‍ ബലാത്സംഗം ചെയ്തതായി പൊലീസ്. ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന സ്ത്രീ ഞായറാഴ്ച പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെ അവര്‍ക്ക് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയെന്ന് ആക്രമിക്കപ്പെട്ട പെണ്‍കുട്ടി പറഞ്ഞു. പിന്നീട് ഒരാള്‍ അവളെ മുറിയിലേക്ക് കൊണ്ടുപോയി, സുഹൃത്തുക്കളെ വിളിച്ചുവരുത്തി അവര്‍ മാറിമാറി തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്.

അല്‍പ്പം ബോധം തിരിച്ച് കിട്ടിയതോടെ പെണ്‍കുട്ടി അവരെ എതിര്‍ക്കാന്‍ ആരംഭിച്ചു. ഇതോടെ പ്രതികള്‍ അവളെ ഭീഷണിപ്പെടുത്തി. ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി പ്രതികള്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചു. തുടര്‍ന്ന് ഇവര്‍ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടതായും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി പിന്നീട് വീട്ടിലെത്തി തനിക്ക് നേരിട്ട ദുരനുഭവം വീട്ടുകാരെ അറിയിച്ചു. തിങ്കളാഴ്ച്ച പെണ്‍കുട്ടി പിതാവിനൊപ്പം മോദി നഗര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പൊലീസ് കേസ് ഫയല്‍ ചെയ്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്തിയതോടെ കൂട്ടബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചു. ശേഖര്‍, കൃഷ്ണ, അര്‍ജുന്‍ എന്നീ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തതായി റൂറല്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് (എഎസ്പി) ഇരാജ് രാജ പിടിഐയോട് പറഞ്ഞു.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version