LIFEMovie

സ്വാതന്ത്ര്യദിനത്തില്‍ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് ഭാവന

കൊച്ചി: ഒരിടവേളയ്ക്കുശേഷം മലയാളത്തില്‍ വീണ്ടും സജീവമാകാന്‍ തയാറെടുക്കുന്ന നടി ഭാവനയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധനേടുന്നു.

സാമൂഹികമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ സജീവമായ നടി പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം മലയാളികള്‍ ഏറ്റെടുത്തുകഴിഞ്ഞു. നിഷ്‌കളങ്കത തുളുമ്പുന്ന ചിത്രം, മനോഹരം എന്നിങ്ങനെയാണ് ആരാധകര്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

 

View this post on Instagram

 

A post shared by Mrs.June6 ‍♀️ (@bhavzmenon)

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ആണ് ഭാവനയുടേതായി അടുത്ത് പുറത്തിറങ്ങുന്ന മലയാള സിനിമ. ആദില്‍ മൈമൂനത്ത് അഷ്‌റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയില്‍ ഭാവനയ്‌ക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. അരുണ്‍ റുഷ്ദി ആണ് ഛായാഗ്രഹണം. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും ആണ്. ശബ്ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കല്‍ നിര്‍വഹിക്കുന്നു, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്.

ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാം മോഹനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷ്‌റഫ് തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിംഗും.

ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമാകുന്നുണ്ട്. ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത് .ഷെയ്ന്‍ നിഗം ആണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. സുരേഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.

 

Back to top button
error: