LIFEMovie

അറുപതുകാരന്‍ നായകന്‍ ഇരുപതുകാരിയായ നായികയെ തേടുന്നു, മുഖം ഫോട്ടോഷോപ്പ് ചെയ്യുന്നു; സിനിമയെ നശിപ്പിക്കുന്നത് ഈ പ്രവണത: വിമര്‍ശനവുമായി സംവിധായകന്‍

മുംബൈ: ഗുണനിലവാരത്തേക്കാളുപരി സിനിമയെ നശിപ്പിക്കുന്നത് ചിലര്‍ പിന്തുടരുന്ന പ്രവണതകളാണെന്ന് സംവിധായകന്‍ വിവേക് രഞ്ജന്‍ അഗ്‌നിഹോത്രി. സിനിമയിലെ നായകനും നായികയും തമ്മിലുള്ള പ്രായവ്യത്യാസത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഈ പ്രവണത ശരിയല്ലെന്നും എന്നാല്‍ ഒരേ ഒരു വ്യക്തിമാത്രമാണ് അതിന് ഉത്തരവാദിയെന്നും ആരുടെയും പേരെടുത്ത് പറയയാതെ അദ്ദേഹം കുറിച്ചു.

”സിനിമയുടെ ഗുണനിലവാത്തെ മറന്നേക്കൂ, 60 കാരനായ നായകന്‍ 20-30 വയസ്സുള്ള നായികമാരെ തേടിപോകുന്നു. അവരുടെ മുഖം ചെറുപ്പമായി തോന്നാന്‍ ഫോട്ടോഷോപ്പ് ചെയ്യുന്നു. ബോളിവുഡിന് അടിസ്ഥാനപരമായി എന്തോ പ്രശ്നമുണ്ട്. ഈ പ്രവണത ബോളിവുഡിനെ നശിപ്പിക്കുന്നു. ഒരേ ഒരു വ്യക്തിയാണ് അതിന് ഉത്തരവാദി” എന്നായിരുന്നു വിവേക് അഗ്നിഹോത്രിയുടെ വിമര്‍ശനം.

വിവേക് അഗ്‌നിഹോത്രിയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമായ കാശ്മീര്‍ ഫയല്‍സ് വന്‍ ചര്‍ച്ചയായിരുന്നു. കാശ്മീര്‍ പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ഇന്ത്യയൊട്ടാകെ റിലീസ് ചെയ്ത കാശ്മീര്‍ ഫയല്‍സ് സാമ്പത്തികമായി വന്‍ വിജയമായിരുന്നു.

 

Back to top button
error: