KeralaNEWS

പെണ്ണെഴത്തിൻ്റെ മറുപുറം, സ്ത്രീകൾ അശ്ലീലമെഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയുമെന്ന് ടി. പത്മനാഭൻ

   മലയാളത്തിലെ കരുത്തുള്ള കഥാകൃത്താണ് ടി. പത്മനാഭൻ. എഴുതുന്ന കഥകളിൽ മാത്രമല്ല ചില സാമൂഹ്യ യാഥാർത്ഥ്യങ്ങൾ വിളിച്ചു പറയുന്നതിലും പത്മനാഭൻ അസാമാന്യമായ  കരുത്തും തൻ്റേടവും പ്രകടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ പെണ്ണെഴത്തിലെ നാട്യങ്ങളും പൊള്ളത്തരവും തുറന്നു കാട്ടിക്കൊണ്ട് മലയാളത്തിൻ്റെ അനുഗൃഹീത കഥാകൃത്ത് രംഗത്തെത്തിയിരിക്കുന്നു.

അശ്‌ളീലസാഹിത്യം സ്ത്രീ എഴുതിയാൽ കൂടുതൽ വിറ്റഴിയുമെന്നും ഈ സ്ത്രീ ക്രിസ്തീയ സന്ന്യാസിനിയാണെങ്കിൽ അതിലും നല്ലതെന്നും ടി. പത്മനാഭൻ തുറന്നടിച്ചു. ഉത്തമ സാഹിത്യത്തിനല്ല, അശ്ലീല സാഹിത്യത്തിനാണ് ഇന്ന് മലയാളത്തിൽ വിൽപ്പനയുള്ളതെന്നും കഥാകൃത്ത് വെളിപ്പെടുത്തി. എ.സി. ഗോവിന്ദന്റെ സമ്പൂർണകൃതികളുടെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ടി. പത്മനാഭൻ. മന്ത്രി എം.വി ഗോവിന്ദൻ അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിയിലായിരുന്നു കഥാകൃത്തിന്റെ പരാമർശം.

”അശ്ലീല സാഹിത്യം സ്ത്രീ എഴുതിയാൽ കൂടുതൽ വിറ്റഴിയും. ഈ സ്ത്രീ ക്രിസ്തീയ സന്ന്യാസിനിയാണെങ്കിൽ അതിലും നല്ലത്. സഭാവസ്ത്രം അഴിച്ചാലും സിസ്റ്റർ എന്ന് പേരിനൊപ്പം ചേർക്കുകയും വേണം” അദ്ദേഹം പറഞ്ഞു.

ഇത് ഒരു സ്ത്രീ എഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയും. എഡിഷൻസ്, വൺ ആഫ്റ്റർ അനദർ ആയി തുരുതുരെ ഇറങ്ങും. എല്ലാവർക്കും പണമാണ് പ്രധാനം. ഈ സ്ത്രീ, ഒരു ക്രിസ്തീയ സന്ന്യാസിനി, നൺ ആണെങ്കിൽ അതിലും നല്ലത്. ഒരു ക്രിസ്തീയ സന്ന്യാസിനി അവരുടെ സഭാവസ്ത്രമൊക്കെ ഊരിവച്ച് അവരുടെ തിക്താനുഭവങ്ങൾ, മഠത്തിൽ നിന്നുണ്ടായ ചീത്ത അനുഭവങ്ങൾ എഴുതിയാൽ അത് ചൂടപ്പം പോലെ വിറ്റഴിയും.

അത്തരം ധാരാളം പുസ്തകങ്ങൾ വരുന്നുണ്ട്. സഭാവസ്ത്രം അഴിച്ചുവച്ചെങ്കിലും സിസ്റ്റർ എന്ന വിശേഷണം കൂടി ചേർക്കണം. അപ്പോൾ ഒന്നും കൂടി വില്പന വർധിക്കുമെന്നും ടി.പത്മനാഭൻ പറഞ്ഞു.

Back to top button
error: