KeralaNEWS

യുവതലമുറ ഹർഷാരവത്തോടെ ഏറ്റു പാടുന്നു, ‘ദേവദൂതർ പാടി…’, ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ഈ ഗാനം സിനിമാ തീയറ്ററുകളെ ഉത്സവ പറമ്പുകളാക്കുന്നു

പുതുതലമുറ ഇന്ന് ഏറ്റ് പാടുകയാണ് ഔസേപ്പച്ചൻ ഈണം നൽകിയ സൂപ്പർ ഹിറ്റായ ‘ദേവദൂതർ പാടി…’ എന്ന ഗാനം. ഒരു പക്ഷേ ചിത്രീകരണസവിശേഷത കൊണ്ടാകാം ഈ ഗാനം യുവ തലമുറയിലേക്ക് ആളിപ്പടർന്നത്.

ശ്യാം, ജെറി അമൽ ദേവ്, വിദ്യാധരൻ മാസ്റ്റർ, ശരത്, വിദ്യാസാഗർ, ഔസേപ്പച്ചൻ, എസ് പി വെങ്കിടേഷ്, മോഹൻ സിതാര, രമേഷ് നാരായൺ ഇവരൊക്കെ നമുക്ക് നിത്യ ഹരിത ഗാനങ്ങൾ സംഭാവന ചെയ്തവരാണ്. അവർ സ്വന്തം സർഗശേഷിക്കും സ്വാതന്ത്ര്യത്തിനും അനുസരിച്ച് പാട്ടുകൾ ഈണം നൽകി ദൃശ്യഭംഗിയോടെ ചിത്രീകരിച്ചാൽ അത് മലയാള സിനിമാ ഗാനശാഖായ്ക്ക് ഒരു മുതൽകൂട്ടാകും. ഒപ്പം കവിത തുളുമ്പുന്ന വരികളും കൂടിയായാലോ, പറയാനുമില്ല.

കേരളത്തിലെ സിനിമാ തീയറ്ററുകൾ ഉത്സവപറമ്പുകളാക്കാൻ പാട്ടുകൾ ഒരു കാരണമാകുമെന്ന് ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രം തെളിയിച്ചല്ലോ. ന്യൂ ജനറേഷൻ പാട്ടുകൾക്ക് ഇന്ന് എത്ര നാൾ ആയുസ്സുണ്ട്. അതൊക്കെ നീർക്കുമിളകൾ പോലെ അല്പായുസ്സുകളാണല്ലോ…? ശ്രോതാക്കൾക്ക് ഇന്നും എന്നും കേൾക്കാൻ പോരുന്ന ഹൃദ്യമായ പാട്ടുകൾ ചെയ്യുന്നവർ ആ നിരയിൽ കുറവാണ്. പ്രതിഭയുള്ള ധാരാളം പേർ ഇന്നും അവസരങ്ങൾ കാത്ത് കഴിയുന്നുണ്ട്.
സംഗീതസംവിധാന രംഗത്ത് ഭരത് ലാൽ ഭരത് ലാൽ, വി ടി സുനിൽ, ഭാഷ് ചേർത്തല, വിജേഷ് ഗോപാൽ, അരുൺകുമാർ, ഗാനരചനയിൽ എം ഡി മനോജ്‌, ജോസ് ടൈറ്റസ് ഇവരൊക്കെ പ്രതിഭാധനരാണ്. ഇത് പോലെ എത്ര പേർ ഉണ്ടാകും.
ശരിക്കും ചാനലുകളിൽ
സംഗീത സംവിധാനത്തിനും, ഗാനരചനയ്ക്കും ഒരു റിയാലിറ്റി ഷോ ഉണ്ടായാൽ നമ്മുടെ മലയാള സിനിമാ ഗാനരംഗത്തിന് അതൊരു മുതൽ കൂട്ടാകുമെന്ന് തീർച്ച.

ജയൻ മൺറോ

Back to top button
error: