NEWS

സ്മാരകത്തിന്‍റെ പൂട്ട് കുത്തിത്തുറന്ന സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍ 

സേലം: ധര്‍മപുരി ജില്ലയിലെ ഭാരത് മാതാ സ്മാരകത്തിന്‍റെ പൂട്ട് കുത്തിത്തുറന്ന സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍.

ബി.ജെ.പി തമിഴ്നാട് വൈസ് പ്രസിഡന്‍റ് കെ.പി രാമലിംഗമാണ് അറസ്റ്റിലായത്. ആഗസ്ത് 11നായിരുന്നു കേസിനാസ്പദമായ സംഭവം.

 

 

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം സ്മാരകം സന്ദര്‍ശിക്കാനെത്തിയ രാമലിംഗത്തിന് പ്രവേശനാനുമതി ലഭിച്ചില്ല. തുടര്‍ന്ന് പ്രകോപിതനായ രാമലിംഗം പൂട്ട് തല്ലിപ്പൊട്ടിച്ച് അകത്തുകടക്കുകയായിരുന്നു.

Back to top button
error: